Main Banner

ദുരന്തഓര്‍മകളുമായി അവര്‍ ക്ലാസുകളിലെത്തി

കളമശ്ശേരി: ദുരന്തത്തിന്‍റെ ഓര്‍മകള്‍ നിലനില്‍ക്കുന്ന കുസാറ്റ് കാമ്ബസിലെ ക്ലാസ് മുറികളില്‍ ഒരാഴ്ചക്കുശേഷം വിദ്യാര്‍ഥികളെത്തി.രണ്ടായിരത്തിലധികം വിദ്യാര്‍ഥികളുള്ള എസ്.ഒ.ഇ കാമ്ബസിലെ ക്ലാസ് മുറികളില്‍ സഹപാഠികളുടെ വേര്‍പാടിന്‍റെ വേദനകള്‍ ഉള്ളിലൊതുക്കിയാണ് വിദ്യാര്‍ഥികള്‍ എത്തിയത്.

1 st paragraph

കഴിഞ്ഞ 25നായിരുന്നു കുസാറ്റ് സ്കൂള്‍ ഓഫ് എൻജിനീയറിങ് (എസ്.ഒ.ഇ) സംഘടിപ്പിച്ച ടെക്ഫെസ്റ്റിനോടനുബന്ധിച്ച സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും മൂന്ന് വിദ്യാര്‍ഥികള്‍ അടക്കം നാലുപേര്‍ മരിച്ചത്. ഇതേതുടര്‍ന്ന്‌ അവധിയായിരുന്ന കുസാറ്റില്‍ 29ന് പഠനം തുടങ്ങിയപ്പോള്‍ ഏഴ് ബാച്ചില്‍നിന്നും എത്തിയത് വിരലില്‍ എണ്ണാവുന്ന വിദ്യാര്‍ഥികള്‍ മാത്രമായിരുന്നു.

തുടര്‍ന്ന് എല്ലാ ബാച്ചുകളുടെയും ക്ലാസുകളാണ് തിങ്കളാഴ്ച ആരംഭിച്ചത്. ആദ്യദിവസം വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിങ്ങും മറ്റും നല്‍കി. ടെക്ഫെസ്‌റ്റുമായി ബന്ധപ്പെട്ട് ഒരു തരത്തിലും വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തരുതെന്ന കര്‍ശന നിര്‍ദേശം അധ്യാപകര്‍ക്ക് സര്‍വകലാശാല നല്‍കിയിരുന്നു.

2nd paragraph