Fincat

പ്രവാസിയുടെ വീട്ടിലെ കവര്‍ച്ച: പ്രതിയെ തമിഴ്നാട്ടില്‍നിന്ന് പിടികൂടി

നീലേശ്വരം: മടിക്കൈ പഞ്ചായത്തിലെ അടുക്കത്ത് പമ്പില്‍ പ്രവാസി സോമചന്ദ്രന്റെ അടച്ചിട്ട വീടിന്റെ വാതില്‍ തകര്‍ത്ത് 20,000 രൂപ കവര്‍ന്ന സംഭവത്തില്‍ കുപ്രസിദ്ധ മോഷ്ടാവ് പയ്യന്നൂര്‍ പൊലീസിന്റെ പിടിയില്‍.

1 st paragraph

കന്യാകുമാരി നെല്ലൂര്‍ക്കോണത്തെ രാജൻ എന്ന അണ്ണാച്ചി രാജുവിനെയാണ് (48) പയ്യന്നൂര്‍ പൊലീസ് മേട്ടുപ്പാളയത്ത് വെച്ച്‌ അറസ്റ്റ് ചെയ്തത്. പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപത്തെ വിഘ്നേഷിന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയ സംഭവത്തിലാണ് അറസ്റ്റ്. ഡിസംബര്‍ ആറിന് രാത്രിയാണ് അടുക്കത്ത്‌പറമ്പില്‍ കവര്‍ച്ച നടത്തിയത്. സഹോദരൻ അടുക്കത്ത്പറമ്പ് ഗോകുലത്തിലെ പി. രാജേഷ് നല്‍കിയ പരാതിയിലാണ് നീലേശ്വരം പൊലീസ് കേസെടുത്തത്.

വാതിലും മുറിയിലെ ഷെല്‍ഫുകളും കുത്തിപ്പൊളിച്ച നിലയിലായിരുന്നു. ഇവിടെ നിന്ന് വിരലടയാള വിദഗ്ധര്‍ ശേഖരിച്ച തെളിവുകള്‍ പൊലീസ് രേഖകളുമായി ഒത്തുനോക്കിയാണ് പ്രതി അണ്ണാച്ചി രാജുവാണെന്ന് തിരിച്ചറിഞ്ഞത്. നീലേശ്വരം പൊലീസ് പയ്യന്നൂരിലെത്തി പ്രതിയെ ചോദ്യംചെയ്യും.

2nd paragraph