Main Banner

ഒമാൻ സുല്‍ത്താൻ ഇന്ത്യാ സന്ദര്‍ശനത്തിന്

മസ്കത്ത്: ഒമാൻ ഭരണാധികാരി സുല്‍ത്താൻ ഹൈതം ബിൻ താരിഖിന്‍റെ സിംഗപ്പുര്‍, ഇന്ത്യ സന്ദര്‍ശനം ഡിസംബര്‍ 13മുതല്‍ തുടങ്ങുമെന്ന് ദിവാൻ ഓഫ് റോയല്‍ കോര്‍ട്ട് അറിയിച്ചു.

1 st paragraph

ഒമാനും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ മേഖലകള്‍ ഇരു സന്ദര്‍ശനങ്ങളിലും ചര്‍ച്ച ചെയ്യും. സംയുക്ത താല്‍പ്പര്യങ്ങള്‍ സേവിക്കുന്നതിനും മൂന്ന് രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് കൂടുതല്‍ അഭിവൃദ്ധി കൈവരിക്കുന്നതിനും വിവിധ മേഖലകളില്‍ ഈ ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്യും.

ഡിസംബര്‍ 16ന് ആയിരിക്കും ഇന്ത്യയില്‍ സുല്‍ത്താൻ എത്തുക എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രതിരോധ മേഖലയില്‍ ഉള്‍പ്പെടെ ഇന്ത്യയുടെ ഗള്‍ഫ് മേഖലയിലെ പ്രധാന പങ്കാളിയാണ് സുല്‍ത്താനേറ്റ്. ദുകമില്‍ ഇന്ത്യയുടെ നേവി ആക്‌സസ് അനുവദിക്കുന്നതിന് നേരത്തെ ഇരു രാഷ്ട്രങ്ങളും തമ്മില്‍ ധാരണയിലെത്തിയിരുന്നു. ജൂണില്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഒമാൻ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ ഒമാന്‍ അതിഥി രാഷ്ട്രമായിരുന്നു. മേഖലയിലെ തന്നെ ഇന്ത്യയുടെ ഏറ്റവും പഴക്കമേറിയ പങ്കാളിയാണ് ഒമാന്‍.

2nd paragraph