റീച്ചാര്‍ജിന് ഇനി പണം മുടക്കാൻ താല്പര്യം ഇല്ല എങ്കില്‍ വിഐ സിം ഉള്ളവര്‍ ചെയ്യേണ്ടത് ഈ 7 പ്ലാനുകള്‍!

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ടെലിക്കോം കമ്ബനികളില്‍ ഒന്നാണ് വൊഡാഫോണ്‍ ഐഡിയ എന്ന വിഐ (Vi ). ടെലിക്കോം വരിക്കാരുടെ എണ്ണമെടുത്താല്‍ രാജ്യത്തെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്ബനിയാണ് വിഐ.

അ‌ങ്ങനെയുള്ള വിഐ വരിക്കാരില്‍ നിരവധിപേര്‍ തങ്ങളുടെ വിഐ സിം സെക്കൻഡറി സിം ആയി ഉപയോഗിക്കുന്നു.

200 രൂപയില്‍ താഴെയുള്ള നിരവധി പ്രീപെയ്ഡ് പ്ലാനുകള്‍ വിഐ പുറത്തിറക്കിയിട്ടുണ്ട്. സാമ്ബത്തികം കുറവുള്ള വിഐ വരിക്കാര്‍ മാത്രമല്ല, വിഐ സിം സെക്കൻഡറിയായി ഉപയോഗിക്കുന്ന വരിക്കാരും വിഐ സിം റീച്ചാര്‍ജിനായി അ‌ധികം പണം ചെലവഴിക്കാൻ താല്‍പര്യമില്ലാത്തവരും ഈ റീച്ചാര്‍ജ് പ്ലാനുകളാണ് കൂടുതലായും പ്രയോജനപ്പെടുത്തുന്നത്.

വിഐ സിം ഉപയോഗിക്കേണ്ടിവരുന്ന അ‌ടിയന്തര ഘട്ടങ്ങളിലും മറ്റും കുറഞ്ഞ നിരക്കില്‍ എത്തുന്ന ഈ വിഐ പ്ലാനുകള്‍ വരിക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നു. 98 രൂപ, 99 രൂപ, 155 രൂപ, 179 രൂപ, 195 രൂപ, 198 രൂപ, 199 രൂപ എന്നിങ്ങനെ 200 രൂപയില്‍ താഴെ വിലയുള്ള ഏഴ് പ്ലാനുകളാണ് വിഐ വാഗ്ദാനം ചെയ്യുന്നത്.

ഈ ഏഴ് വിഐ പ്ലാനുകളെല്ലാം വ്യത്യസ്ത വാലിഡിറ്റികളും ഡാറ്റ, കോളിങ്, എസ്‌എംഎസ് ആനുകൂല്യങ്ങളുമായാണ് വരുന്നത്. ഈ പ്ലാനുകളില്‍ ലഭ്യമാകുന്ന പ്ലാനുകള്‍ പരിചയപ്പെടാം. തിരഞ്ഞെടുത്ത ടെലിക്കോം സര്‍ക്കിളുകളിലെ വിഐ വരിക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭ്യമാകുന്ന വിഐ പ്രീപെയ്ഡ് പ്ലാനുകളിലൊന്നാണ് 98 രൂപയുടേത്.

98 രൂപയുടെ വിഐ പ്ലാനില്‍ 14 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗ്, 200എംബി ഡാറ്റ എന്നിവയാണ് ഇതിലെ ആനുകൂല്യങ്ങള്‍. സൗജന്യ എസ്‌എംഎസ് ഈ പ്ലാനില്‍ ലഭ്യമാകില്ല. തൊട്ടടുത്ത ഓപ്ഷൻ 99 രൂപയുടെ പ്ലാൻ ആണ്. 99 രൂപ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് 99 രൂപയുടെ ടോക്ക്ടൈമും എസ്‌എംഎസും 15 ദിവസത്തെ വാലിഡിറ്റിയും ലഭിക്കും.

200 രൂപയില്‍ താഴെ നിരക്കിലെത്തുന്ന വിഐ പ്ലാനുകളില്‍ മൂന്നാമത് പരിഗണിക്കാവുന്നത് 155 രൂപ പ്ലാനിനെ ആണ്. അണ്‍ലിമിറ്റഡ് പ്ലാനുകളുടെ വിഭാഗത്തില്‍ തിരഞ്ഞെടുത്ത സര്‍ക്കിളുകളിലെ എൻട്രി ലെവല്‍ ഓപ്ഷനാണ് 155 രൂപ പ്ലാൻ. 24 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.

അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗ്, 1 ജിബി ഡാറ്റ, 300 എസ്‌എംഎസ് എന്നിവയാണ് 155 രൂപയുടെ വിഐ പ്ലാനിലെ ആനുകൂല്യങ്ങള്‍. അ‌ടുത്തതായി പരിഗണിക്കാവുന്നത് 179 രൂപയുടെ വിഐ പ്ലാൻ ആണ്. 28 ദിവസത്തെ വാലിഡിറ്റിയാണ് അ‌ണ്‍ലിമിറ്റഡ് കോളിങ് ആനുകൂല്യം നല്‍കുന്ന ഈ പ്ലാനില്‍ ഉള്ളത്.

അ‌ണ്‍ലിമിറ്റഡ് കോളിങ് കൂടാതെ, 2 ജിബി ഡാറ്റയും 300 എസ്‌എംഎസും 179 രൂപയുടെ ഈ പ്ലാനില്‍ ഉള്‍പ്പെടുന്നു. അ‌ടുത്ത ഓപ്ഷൻ 195 രൂപയുടെ പ്ലാൻ ആണ്. വിഐയുടെ 195 രൂപ പ്ലാനില്‍ ഉപയോക്താക്കള്‍ക്ക് 1 മാസത്തെ സേവന വാലിഡിറ്റി, അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗ്, 3GB ഡാറ്റ, 300 എസ്‌എംഎസ് എന്നിവ ലഭിക്കും.

198 രൂപയുടെ വിഐ പ്ലാൻ ആണ് അ‌ടുത്ത ഓപ്ഷൻ. ഈ പ്ലാനില്‍ 30 ദിവസത്തെ വാലിഡിറ്റി ലഭിക്കും. ഒപ്പം 500 എംബി ഡാറ്റ, 198 രൂപയുടെ ടോക്ക്ടൈം എന്നിവയുമുണ്ട്. അ‌വസാന ഓപ്ഷൻ 199 രൂപയുടെ വിഐ പ്ലാൻ ആണ്. വെറും 18 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗ്, 1 ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്‌എംഎസ് എന്നിവയാണ് 199 രൂപയുടെ ഈ വിഐ പ്രീപെയ്ഡ് പ്ലാനില്‍ ലഭിക്കുക. ഹൈ സ്പീഡ് ഡാറ്റ ഉപഭോഗം കഴിഞ്ഞാല്‍, വേഗത 64 Kbps ആയി കുറയും എന്നകാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.