ചലച്ചിത്രമേള: മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് എൻട്രികള്‍ ക്ഷണിച്ചു
28-ാമത് രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് മാധ്യമ പുരസ്‌കാരങ്ങള്‍ക്ക് എൻട്രികള്‍ ക്ഷണിച്ചു. ഡിസംബര്‍ 14 ഉച്ചയ്ക്ക് രണ്ടു വരെ അപേക്ഷിക്കാം.
ചലച്ചിത്രോത്സവം റിപ്പോര്‍ട്ട് ചെയ്യുന്ന പത്ര, ദ്യശ്യ, ശ്രവ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുസഹിതം ടാഗോര്‍ തിയേറ്ററില്‍ പ്രവര്‍ത്തിക്കുന്ന മീഡിയാ സെല്ലില്‍ അപേക്ഷ നല്‍കണം.
മികച്ച മാധ്യമ സ്ഥാപനങ്ങള്‍ക്കും പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആകെ റിപ്പോര്‍ട്ടിങ് മികവ് പരിഗണിച്ചുള്ളതാണ് സമഗ്ര കവറേജിനുള്ള പുരസ്‌കാരം. ഓരോ അവാര്‍ഡിനും പ്രത്യേകം പ്രത്യേകമാണ് എൻട്രികള്‍ നല്‍കേണ്ടത്. കമ്മ്യൂണിറ്റി റേഡിയോകളേയും ഇത്തവണ ശ്രവ്യ മാധ്യമ പുരസ്‌കാരത്തിനായി പരിഗണിക്കും. വ്യക്തിഗത പുരസ്കാരങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വെവ്വേറെ വേണം എൻട്രികള്‍ നല്‍കേണ്ടത്.
ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പെന്‍ഡ്രൈവിലും (2 പകര്‍പ്പ്), ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ വെബ് ലിങ്കുകള്‍ iffkmediaawards2023@gmail.com എന്ന മെയിലിലോ പെൻ ഡ്രൈവിലോ ആണ് നല്‍കേണ്ടത്. അച്ചടി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളടങ്ങിയ പത്രത്തിൻ്റെ അസ്സല്‍പതിപ്പാണ് (3 എണ്ണം) സമര്‍പ്പിക്കേണ്ടത്. വ്യക്തിഗത മികവിനായി അപേക്ഷിക്കുന്ന റിപ്പോര്‍ട്ടര്‍മാരും ഫോട്ടോഗ്രഫര്‍മാരും ബൈലൈനുകളുള്ള റിപ്പോര്‍ട്ടുകള്‍/ ഫോട്ടോകള്‍ മാര്‍ക്ക് ചെയ്തിരിക്കണം.
ഫോട്ടോകളും റിപ്പോര്‍ട്ടുകളും അടങ്ങിയ പത്രത്തിന്റെ മൂന്നു കോപ്പികള്‍ വീതമാണ് നല്‍കേണ്ടത്. അവാര്‍ഡ് എൻട്രികള്‍ നല്‍കുമ്ബോള്‍ സ്ഥാപന മേധാവിയുടെ അനുമതി പത്രം ഉള്‍പ്പെടുത്തിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 8089548843, 9961427111