സേവിംഗ്സ് അക്കൗണ്ടിലെ പണത്തിന് കിട്ടും 8% പലിശ; രണ്ടാമതൊരു അക്കൗണ്ടെടുക്കാൻ ഈ ബാങ്കുകള്‍ നോക്കാം
ഒന്നിലധികം സേവിംഗ്സ് അക്കൗണ്ടുകള്‍ ഇന്ന് സര്‍വ സാധാരണമായിട്ടുണ്ട്. ശമ്പള അക്കൗണ്ട് പ്രൈമറി അക്കൗണ്ടായി ഉപയോഗിക്കുന്നവര്‍ മറ്റ് ആവശ്യങ്ങള്‍ക്കുള്ള പണം സമാഹരിക്കാൻ വെവ്വേറെ സേവിംഗ്സ് അക്കൗണ്ടുകള്‍ ആരംഭിക്കുന്നുണ്ട്.
എമര്‍ജൻസി ഫണ്ട് തയ്യാറാക്കാനും വീട്ടു ചെലവുകള്‍ക്കുള്ള പണം മാറ്റിവെയ്ക്കാനും വ്യത്യസ്ത അക്കൗണ്ടുകള്‍ ആരംഭിക്കുന്നത് കൃത്യമായി പണം കൈകാര്യം ചെയ്യാൻ സഹായകമാകും.
സെക്കൻഡറി സേവിംഗ്സ് അക്കൗണ്ട് തിരയുമ്ബോള്‍ മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന സേവിംഗ്സ് അക്കൗണ്ടുകള്‍ നോക്കാം.റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) റിപ്പോ നിരക്ക് 6.50 ശതമാനം എന്ന ഉയര്‍ന്ന തോതിലെത്തിയതിന് പിന്നാലെ പല ബാങ്കുകളും സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. ചെറുകിട സ്വകാര്യ ബാങ്കുകളും സ്മോള്‍ ഫിനാൻസ് ബാങ്കുകളും സേവിംഗ്സ് അക്കൗണ്ടിന് 8 ശതമാനം വരെ പലിശ നല്‍കുന്നുണ്ട്. ബാങ്കുകളുടെ വിശദാംശങ്ങള്‍ നോക്കാം.
ഡിസിബി ബാങ്ക്
ഡിസിബി ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് 8 ശതമാനം വരെ പലിശ നല്‍കുന്നുണ്ട്. സ്വകാര്യ ബാങ്കുകള്‍ക്കിടയില്‍ മികച്ച പലിശ നിരക്കാണ്. 10 ലക്ഷത്തിനും 2 കോടിക്ക് താഴെയുള്ള ബാലന്‍സിനാണ് 8 ശതമാനം പലിശ ലഭിക്കുക. 2 കോടി മുതല്‍ 5 കോടിയില്‍ താഴെ 5.50 ശതമാനവും 5 കോടി മുതല്‍ 10 കോടിയില്‍ താഴെ 7 ശതമാനവും പലിശ ലഭിക്കും.
ഉജ്ജീവന് സ്മോള്‍ ഫിനാൻസ് ബാങ്ക്
ഉജ്ജീവന് സ്മോള്‍ ഫിനാൻസ് ബാങ്ക് വിവിധ ബാലൻസുകള്‍ക്ക് 3.50 ശതമാനം മുതല്‍ 7.50 ശതമാനം വരെയുള്ള പലിശ സേവിംഗ്സ്‌ഉ അക്കൗണ്ടിന് നല്‍കുന്നുണ്ട്. 25 കോടി രൂപയില്‍ കൂടുതലുള്ള സേവിംഗ്സ് ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ബാങ്ക് 7.50 ശതമാനം പലിശ നല്‍കുന്നത്.
ആര്‍ബിഎല്‍ ബാങ്ക്
4.25 ശതമാനം മുതല്‍ 7.50 ശതമാനം വരെയാണ് ആര്‍ബിഎല്‍ ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടിന് നല്‍കുന്ന പലിശ നിരക്ക്. 25 ലക്ഷം മുതല്‍ 2 കോടി വരെയുള്ള ഡെയ്‌ലി ബാലൻസിനാണ് 7.50 ശതമാനം പലിശ ലഭിക്കുക. 1 ലക്ഷം മുതല്‍ 10 ലക്ഷം വരെ 5.50 ശതമാനം പലിശ ലഭിക്കും.
ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്
3 ശതമാനം മുതല്‍ 7 ശതമാനം വരെയാണ് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് നല്‍കുന്ന പലിശ നിരക്ക്. 1 ലക്ഷം വരെ 3 ശതമാനമാണ് പലിശ നിരക്ക്. 1 ലക്ഷത്തിന് മുകളില്‍ 5 ലക്ഷം വരെ 4 ശതമാനം ലഭിക്കും. 5 ലക്ഷത്തിന് മുകളില്‍ 25 കോടിവരെയാണ് 7 ശതമാനം പലിശ ലഭിക്കുക..
ബന്‍ഡന്‍ ബാങ്ക്
3 ശതമാനം മുതല്‍ 8.05 ശതമാനം വരെയാണ് ബന്‍ഡന്‍ ബാങ്ക് നല്‍കുന്ന പലിശ നിരക്ക്. 1 ലക്ഷം മുതല്‍ 10 ലക്ഷം വരെയുള്ള ബാലൻസിന് 6 ശതമാനമാണ് പലിശ. 10 ലക്ഷത്തിനും 2 കോടിക്കും ഇടയിലുള്ള ബാലന്‍സിന് 7 ശതമാനം പലിശ ലഭിക്കും. 50 കോടി മുതല്‍ 250 കോടി വരെ 8 ശതമാനവും 250 കോടിക്ക് മുകളില്‍ 8.05 ശതമാനവുമാണ് പലിശ.
ഇൻഡസ്‌ഇൻഡ് ബാങ്ക്
3.50 ശതമാനം മുതല്‍ 6.50 ശതമാനം വരെ പലിശയാണ് ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് നല്‍കുന്നത്. 1 ലക്ഷം രൂപ വരെയുള്ള ബാലന്‍സിനാണ് 3.50 ശതമാനം പലിശ ലഭിക്കുക. 1 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ 5 ശതമാനമാണ് പലിശ നിരക്ക്. 10 ലക്ഷത്തിനും 25 ലക്ഷത്തിനും ഇടയിലുള്ള ബാലന്‍സിന് 6 ശതമാനവും 25 ലക്ഷത്തിനും 5 കോടിക്കും ഇടയിലുള്ള ബാലന്‍സിന് 6.75 ശതമാനവും പലിശ ലഭിക്കും.