സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫാര്‍മസി അസിസ്റ്റന്റ്‌സ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് ജനുവരിയില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫാര്‍മസി അസിസ്റ്റന്റ്‌സ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ആറുമാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന് പ്ലസ്ടുവാണ് യോഗ്യത.

https://app.srcccin/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 31. മലപ്പുറം ജില്ലയിലെ പഠനകേന്ദ്രം: ട്രൂ വേ ഫൗണ്ടേഷന്‍, 09/393, എടയൂര്‍ പൂക്കാട്ടിരി-676502. ഫോണ്‍: 8086779189, 9037796744