Fincat

കണ്ടത് പുലിയോ? ആശങ്കയോടെ നാട്

ചക്കരക്കല്ല്: പ്രദേശത്ത് പുലിയെന്നു തോന്നിക്കുന്ന ജീവിയുടെ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞത് ജനങ്ങള്‍ക്കിടയില്‍ ആശങ്കയുളവാക്കി.

1 st paragraph

ഇരിവേരി കാവിനു സമീപത്തുള്ള ട്രാൻസ്ഫോര്‍മറിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് പുലിയുടെ രൂപസാദ്യശ്യമുള്ള വലിയ ജീവി പോയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നത്.

വാര്‍ത്ത പരന്നതോടെ പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലാണ്. ഇരിവേരി ജുമാമസ്ജിദിനോട് ചേര്‍ന്നുള്ള സ്ഥലങ്ങളിലുള്ളവരും പുലിയുടെ സാദൃശ്യമുള്ള ജീവിയെ കണ്ടതായി പറയുന്നുണ്ട്. ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ 11ഓടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇരിവേരിക്കാവിന്റെയും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തി. നാട്ടുകാരും ചേര്‍ന്നുള്ള പരിശോധന ഒരു മണിക്കൂറോളം നീണ്ടു. രണ്ടു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലുള്ള സ്ഥലങ്ങളിലാണ് പുലിയെ കണ്ടെന്ന പ്രചാരണം വ്യാപകമാവുന്നത്.

2nd paragraph