കൂടത്തായി കൊലപാതകം നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററിയാക്കുന്നു; ട്രെയിലര്‍

കോഴിക്കോട് ജില്ലയിലെ കൂടത്തായി എന്ന ഗ്രാമം ഇത്രയേറെ പ്രസിദ്ധിയാര്‍ജിക്കാൻ കാരണം ജോളി എന്ന സ്ത്രീയും അവിടെ നടന്ന ഒരു കൂട്ടക്കൊലയുമാണ്.

കേരളത്തില്‍ ഇത്ര‌യധികം കോളിളക്കം സൃഷ്ടിച്ച കൂടത്തായി കൂട്ടക്കൊല നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററിയായി റിലീസ് ചെയ്യുനൊരുങ്ങുകയാണ്.

കറി ആൻഡ് സയനൈ‍ഡ്-ദ് ജോളി ജോസഫ് കേസ് എന്നാണ് ഡോക്യുമെന്‍ററിയുടെ പേര്. ഡിസംബര്‍ 22ന് റിലീസ് ചെയ്യുന്ന ഡോക്യുമെന്‍ററിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ജോളി ജോസഫിന്‍റെ ജീവിതം ആസ്പദമാക്കിയാണ് ട്രെയിലര്‍ തുടങ്ങിയിരിക്കുന്നത്.