വയനാട്ടില്‍ യുവാവിനെ കൊന്ന കടുവയെ തിരിച്ചറിഞ്ഞു
സുല്‍ത്താൻ ബത്തേരി: വയനാട്ടില്‍ യുവാവിനെ കൊന്ന കടുവയെ അധികൃതര്‍ തിരിച്ചറിഞ്ഞു. വയനാട് വന്യജീവി സങ്കേതത്തിലെ 45 (ഡബ്ല്യു.ഡബ്ല്യു.എല്‍ 45) എന്ന കടുവയാണിത്.13 വയസ്സുള്ള ആണ്‍ കടുവയാണിത്.
കടുവക്കായുള്ള തിരച്ചില്‍ അഞ്ചാം ദിവസത്തിലെത്തിയപ്പോഴാണ് കടുവയെ തിരിച്ചറിഞ്ഞിരിക്കുന്നത്. ഇതോടെ മയക്കുവെടി വെച്ച് പിടികൂടാൻ ഒരുങ്ങുകയാണ് വനംവകുപ്പ്. കടുവയിപ്പോള്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമിന്‍റെ നിരീക്ഷണത്തിലാണുള്ളതെന്ന് വനം വകുപ്പ് അറിയിച്ചു. ആര്‍ക്കും ആശങ്ക വേണ്ടെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
വാകേരിയില്‍ ശനിയാഴ്ച രാവിലെ പശുവിന് പുല്ലെരിയാൻ പോയപ്പോഴാണ് പ്രജീഷ് എന്ന യുവാവിനെ കടുവ ആക്രമിച്ചത്. മൃതദേഹം കടുവ ഭക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കടുവ കൊന്ന പ്രജീഷിന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം -ചെന്നിത്തല
കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജീഷിന്റെ കുടുംബത്തിന് 50 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നല്‍കണമെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രജീഷിന്റെ കൂടല്ലൂരിലെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നു അദ്ദേഹം. സഹോദരന് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.