Main Banner

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം: പ്രതി അറസ്റ്റില്‍

കുന്ദമംഗലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയയാള്‍ പിടിയില്‍.

1 st paragraph

മലയമ്മ മുതുവന വിഷ്ണു എം. കുമാറി (25)നെയാണ് കുന്ദമംഗലം സര്‍ക്കിള്‍ ഇൻസ്‌പെക്ടര്‍ എസ്. ശ്രീകുമാര്‍ അറസ്റ്റ് ചെയ്തത്. കമ്ബനിമുക്കില്‍നിന്നും പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി കട്ടാങ്ങല്‍ ജങ്ഷനില്‍ ഇറക്കിവിടുകയായിരുന്നു. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നു പൊലീസ് പറഞ്ഞു.