Fincat

കേരളത്തില്‍ 280 പേര്‍ക്ക് കോവിഡ്; ഒമിക്രോണിന്റെ പുതിയ ഉപവകഭേദവും സ്ഥിരീകരിച്ചു

തിരുവനന്തപുരം: രാജ്യത്ത് വെള്ളിയാഴ്ച 312 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 280 രോഗികളും കേരളത്തിലാണ്.കഴിഞ്ഞ ഒരാഴ്ചയായി കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ട്.

1 st paragraph

ഇതോടെ ഇന്ത്യയിലെ ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം 1,296 ആയി. വെള്ളിയാഴ്ച 17,605 പേരെ പരിശോധനക്ക് വിധേയമാക്കിയതില്‍ നിന്നാണ് 312 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 1.7 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കേരളത്തില്‍ ഒമിക്രോണിന്റെ ഉപവകഭേദമായ JN.1ന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ സിംഗപ്പൂരിലും ഇന്തോനേഷ്യയിലും കോവിഡ് കേസുകള്‍ ഉയരാൻ ഈ വകഭേദം കാരണമായിട്ടുണ്ട്. ചൈനയിലും പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്.

ഒമിക്രോണിന്റെ ഉപവകഭേദമായ JN.1 ലക്സംബര്‍ഗിലാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ആഗസ്റ്റിലായിരുന്നു കോവിഡ് വകഭേദം കണ്ടെത്തിയത്. ഇത് പിന്നീട് മറ്റ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിക്കുകയായിരുന്നു. സാധാരണ കോവിഡിന്റെ ലക്ഷണങ്ങള്‍ തന്നെയാണ് JN.1ലും ഉണ്ടാവുക. പുതിയ കോവിഡ്‍ വകഭേദത്തിനെതിരെ ചെറിയ മാറ്റങ്ങള്‍ വരുത്തിയ വാക്സിനുകള്‍ തന്നെ മതിയാകുമെന്നാണ് അനുമാനം.

2nd paragraph