Fincat

ഡ്രൈവര്‍ക്ക് മര്‍ദനം; തലശ്ശേരിയില്‍ ഓട്ടോക്കാരുടെ മിന്നല്‍ പണിമുടക്ക്

തലശ്ശേരി: ടി.എം.സി നമ്ബര്‍ പ്രശ്നത്തില്‍ തലശ്ശേരിയില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ തമ്മില്‍ സംഘര്‍ഷം വീണ്ടും. ഡ്രൈവര്‍മാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു.

1 st paragraph

പരിക്കേറ്റ ഗോപാലപേട്ട സ്വദേശി ഷൗക്കത്തിനെ (45) പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാഭിക്ക് ചവിട്ടേറ്റതിനെ തുടര്‍ന്ന് ഇയാള്‍ക്ക് മൂത്രതടസ്സം നേരിട്ടതായാണ് വിവരം. നഗരത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ടി.എം.സി നമ്ബറില്ലാതെ ഓട്ടോ സര്‍വിസ് നടത്തിയത് ചോദ്യം ചെയ്തതിന് ചവിട്ടിയതായാണ് പരാതി.

അക്രമത്തില്‍ പ്രതിഷേധിച്ച്‌ ടി.എം.സി നമ്ബറുള്ള ഓട്ടോ തൊഴിലാളികള്‍ തലശ്ശേരിയില്‍ പ്രകടനം നടത്തി. ഓട്ടോറിക്ഷകള്‍ ശനിയാഴ്ച ഉച്ചവരെ ഓട്ടം നിര്‍ത്തി. പ്രശ്നത്തില്‍ പൊലീസും മോട്ടോര്‍ വാഹനവകുപ്പും നഗരസഭയും ഇടപെട്ടു. സമരത്തിലുള്ള തൊഴിലാളി യൂനിയനുകളുമായി നഗരസഭ ചെയര്‍പേഴ്സന്റെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ സമരം ശനിയാഴ്ച ഉച്ചയോടെ പിൻവലിച്ചു.

2nd paragraph

നഗരസഭ ചെയര്‍പേഴ്സൻ കെ.എം. ജമുനാറാണി, വൈസ് ചെയര്‍മാൻ വാഴയില്‍ ശശി, യൂനിയൻ നേതാക്കളായ ടി.പി. ശ്രീധരൻ, വടക്കൻ ജനാര്‍ദ്ദനൻ, പി. ജനാര്‍ദ്ദനൻ, എൻ.കെ.

രാജീവ്, പി. ഷാജി, വി.പി. ജയറാം, വി. ജലീല്‍, കെ.പി.

മഹറൂഫ്, പി.വി. സാജിര്‍, നഗരസഭ സെക്രട്ടറി എൻ. സുരേഷ് കുമാര്‍, തലശ്ശേരി സി.ഐ ബിജു ആന്റണി, എസ്.ഐ മാരായ വി.വി. ദീപ്തി, ടി.പി. രൂപേഷ്, റോണി ഫെര്‍ണാണ്ടസ്, അജയ് കുമാര്‍ റോയ്, മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പക്ടര്‍മാരായ പി.കെ. സജീഷ്, അനസ് മുഹമ്മദ് എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.