‘എന്നെ ആദ്യം ആ തമിഴ് സംവിധായകന്‍ അവഗണിച്ചു: ലാലിന്‍റെ വീഡിയോ കോള്‍ വന്നതില്‍ പിന്നെ എഴുന്നേറ്റെ സംസാരിക്കൂ’
കൊച്ചി: മലയാളത്തിലെ മികച്ച അഭിനേതാക്കളുടെ നിരയെടുത്താല്‍ അതില്‍ മുന്‍പില്‍ തന്നെയുണ്ടാകും നടന്‍ സിദ്ധിഖ്. സിദ്ധിഖും മോഹന്‍ലാലും മലയാളിക്ക് ഏറെ നല്ല നിമിഷങ്ങള്‍ തന്ന ജോഡിയാണ്.
അടുത്ത് ഇറങ്ങാനിരിക്കുന്ന നേര് എന്ന ചിത്രത്തിലും ഇരുവരും ഒന്നിക്കുന്നുണ്ട്. എന്നാല്‍ മോഹന്‍ലാല്‍ എന്ന നടന് അന്യഭാഷയില്‍ അടക്കമുള്ള പ്രധാന്യം വിവരിക്കുകയാണ് സിദ്ധിഖ് തനിക്കുണ്ടായ അനുഭവത്തിലൂടെ.
തമിഴ് സിനിമയില്‍ അഭിനയിക്കാൻ പോയപ്പോഴുണ്ടായ അനുഭവമാണ് സിദ്ധിഖ് പറയുന്നത്. സെറ്റില്‍ വെച്ച് തന്നെ അതുവരെ മൈൻഡ് ചെയ്യാതിരുന്ന തമിഴ് സംവിധായകനും ആ സിനിമയിലെ അഭിനേതാവുമായ ഒരാള്‍ മോഹൻലാലുമായുള്ള വീഡിയോ കോള്‍ വിളിക്കുന്നത് കണ്ടതിന് ശേഷം തന്റെ അടുത്തുനിന്നും മാറിയിട്ടില്ലെന്നാണ് സിദ്ധിഖ് പറയുന്നത്.
ഞാൻ ഒരു തമിഴ് സിനിമയില്‍ അഭിനയിക്കാൻ പോയി. ജീവയാണ് അതില്‍ നായകൻ. കെ.എസ് രവികുമാര്‍ അതില്‍ മറ്റൊരു കഥാപാത്രം ചെയ്യുന്നുണ്ട്. എനിക്ക് പുള്ളിയെ അറിയാവുന്നത് കൊണ്ട് ഞാൻ കണ്ടപ്പോള്‍ ഗുഡ് മോര്‍ണിങ് പറഞ്ഞു. എന്നാല്‍ അയാള്‍ എന്നെ മൈൻഡ് ചെയ്‌തില്ല. വെറുതെ ഹാ എന്നും പറഞ്ഞ് വിട്ടു.
ഒരു ദിവസം ഞങ്ങള്‍ ആ സിനിമയില്‍ അഭിനയിച്ചു. ആ സമയത്തൊന്നും അയാള്‍ എന്നോട് സംസാരിക്കുകയോ എന്നെ ശ്രദ്ധിക്കുകയോ ചെയ്തില്ല. രണ്ടാമത്തെ ദിവസം മോഹന്‍ലാല്‍ എന്നെ വീഡിയോ കോള്‍ ചെയ്‌തു. ഞങ്ങള്‍ സാധാരണ ഇടക്ക് വീഡിയോ കോള്‍ ചെയ്യാറുണ്ട്. ലാല്‍ എന്തോ കാര്യം പറയാൻ വേണ്ടി എന്നെ വിളിച്ചതാണ്.
ആ സമയത്ത് ജീവ എൻ്റെ തൊട്ടടുത്ത് ഇരിപ്പുണ്ട്. അപ്പോള്‍ ഞാൻ ഫോണില്‍ ലാലിനോട് ‘ലാലിൻ്റെ ഒരു ഫ്രണ്ട് എൻ്റെ അടുത്ത് ഉണ്ട്’ എന്ന് പറഞ്ഞു. പിന്നെ ആ ഫോണ്‍ ജീവയുടെ നേരെ കാണിച്ചു. ജീവ ലാലിനെ കണ്ടതും ചാടി എഴുന്നേറ്റ് ലാല്‍ സാര്‍ എന്നും പറഞ്ഞ് സംസാരിച്ചു തുടങ്ങി. കീര്‍ത്തിചക്രയില്‍ അവര്‍ ഒരുമിച്ച് അഭിനയിച്ചതാണ്. കീര്‍ത്തിചക്രയിലെ എന്തോ കാര്യമാണ് അവര്‍ പരസ്‌പരം സംസാരിച്ചു.
ഇതുകണ്ട് കെ.എസ് രവികുമാര്‍ എഴുന്നേറ്റ് വന്ന് ഒരു മര്യാദയും ഇല്ലാതെ ഈ ഫോണ്‍ തട്ടിപറിച്ച് ‘ലാല്‍ സാര്‍, എപ്പടി ഇറുക്ക് സാര്‍. റുമ്ബ ആസൈ സാര്‍, ഒരു വാട്ടി പാക്കണം എന്ന് ആസൈ സാര്‍’ എന്നും പറയാൻ തുടങ്ങി. അപ്പോള്‍ ലാല്‍ പുള്ളിയോട് സംസാരിച്ചു. പിന്നെ ശരണ്യ ഉണ്ടായിരുന്നു, ശരണ്യയോടും ലാല്‍ സംസാരിച്ചു. ഞങ്ങള്‍ അന്ന് സംസാരിച്ചു ഫോണ്‍ വെച്ചു.
അന്ന് മുതല്‍ കെ.എസ് രവികുമാര്‍ എന്നെ കണ്ടാല്‍ എഴുന്നേറ്റ് നില്‍ക്കാൻ തുടങ്ങി. ഇന്നലെ വരെ മൈൻഡ് ചെയ്യാതെ നടന്ന ആളാണ്. പിന്നെ ഇടക്ക് പുള്ളി വന്നിട്ട് ‘സാര്‍, ലാല്‍ സാര്‍ കൂപ്പിട്ടാറാ’ എന്ന് ചോദിക്കാൻ തുടങ്ങി. അങ്ങനെ എല്ലാ ദിവസവും കൂപ്പിടില്ല, എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിലേ കൂപ്പിടുള്ളു എന്ന് ഞാൻ പറഞ്ഞു. ‘അല്ലെ, നീങ്ക അവ്ളോ ക്ലോസാ സാര്‍’ എന്നൊക്കെ ചോദിച്ചു.
നമ്മള്‍ ലാലിൻ്റെ കൂടെ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നും കാണുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് നമ്മള്‍ക്ക് വാല്യൂ അധികം മനസിലാവില്ല. ഞാൻ ലാലിൻ്റെ വീഡിയോ കോള്‍ കണ്ടാല്‍ എഴുന്നേറ്റ് നില്‍ക്കില്ല. എന്നാല്‍ മറ്റുള്ളവര്‍ക്ക് അങ്ങനെയല്ലെന്ന് നേരിന്‍റെ പ്രമോഷന്‍റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സിദ്ധിഖ് പറഞ്ഞു.