വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം; അധ്യാപകനെതിരെ വീണ്ടും കേസ്

ബാലുശ്ശേരി: വിദ്യാര്‍ഥിനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ അധ്യാപകന്റെ പേരില്‍ വീണ്ടും കേസ്. പൂവമ്ബായി എം.എം.എച്ച്‌.എസിലെ അധ്യാപകനും മുസ്‍ലിം ലീഗ് പ്രാദേശിക നേതാവുമായ കണ്ണാടിപ്പൊയില്‍ കോട്ടക്കണ്ടത്തില്‍ ഷാനവാസ് കുറുമ്ബൊയിലിന്റെ (44) പേരിലാണ് ബാലുശ്ശേരി പൊലീസ് കേസെടുത്തത്.

മുമ്ബു നടന്ന ലൈംഗികാതിക്രമത്തില്‍ വിദ്യാര്‍ഥിനി സ്കൂള്‍ ജാഗ്രത സമിതി മുമ്ബാകെ നല്‍കിയ പരാതിയിലാണ് ചൈല്‍ഡ് ലൈൻ പ്രൊട്ടക്ഷൻ ഓഫിസറുടെ നിര്‍ദേശത്തെ തുടര്‍ന്ന് പൊലീസ് കേസെടുത്തിട്ടുള്ളത്.

ബാലുശ്ശേരി പൊലീസ് വിദ്യാര്‍ഥിനിയുടെ രഹസ്യമൊഴിയെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം 16ന് വയനാട്ടില്‍നിന്നും വരുന്ന വഴി ബസില്‍വെച്ച്‌ പെണ്‍കുട്ടിക്കു നേരെ നഗ്നത പ്രദര്‍ശനം നടത്തിയതിന്റെ പേരില്‍ ഷാനവാസിനെതിരെ താമരശ്ശേരി പൊലീസ് പോക്സോ കേസ് ചുമത്തി റിമാൻഡിലാക്കിയിരുന്നു.