വഴിക്കടവ് സ്വദേശി ദുബൈയില്‍ നിര്യാതനായി

ദുബൈ: നിലമ്ബൂര്‍ വഴിക്കടവ് പൂവൻകാവില്‍ അബ്ദുല്‍ ജമീല്‍(68) ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈയില്‍ നിര്യാതനായി. ദുബൈയില്‍ മകനൊപ്പം താമസിച്ചുവരികയായിരുന്നു.

പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: പരേതനായ ആയിഷ. ഭാര്യ: ഫാത്തിമ റജീല. മക്കള്‍: ശമീല്‍ ബിൻ ജമീല്‍, ഹസ്ലിൻ ജമീല്‍, ഹസ്ബിൻ ജമീല്‍. മരുമക്കള്‍: നസ്ന, റഹീം, സാജിദ്. സഹോദരങ്ങള്‍: അബ്ദുല്‍ സലാം, മൂസ, അബ്ദുറഹ്മാൻ, പരേതരായ ഉണ്ണിമൊയ്തീൻ, ഖദീജ, അബ്ദുല്‍ ഹമീദ്, അബ്ദുല്‍ ജലീല്‍. ഖബറടക്കം ദുബൈയില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.