Main Banner

ശ്രീശങ്കറിന് അര്‍ജുന; ഭാസ്കരന് ദ്രോണാചാര്യ പുരസ്കാരം

ന്യൂഡല്‍ഹി: കേരളത്തിന്റെ അഭിമാനമായ ലോങ്ജംപ് താരം എം. ശ്രീശങ്കറിന് മികച്ച കായികതാരത്തിനുള്ള അര്‍ജുന അവാര്‍ഡ്.

1 st paragraph

പരിശീലകര്‍ക്കുള്ള ദ്രോണാചാര്യ പുരസ്കാരത്തിന് (സമഗ്രസംഭാവന) കബഡി കോച്ച്‌ ഭാസ്കരനും അര്‍ഹനായി. ബാഡ്മിന്റണിലെ മിന്നും താരജോടിയായ സാത്വിക് സായ് രാജ് റാങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും പരമോന്നത ബഹുമതിയായ ഖേല്‍രത്ന പുരസ്കാരം സ്വന്തമാക്കി. ക്രിക്കറ്റര്‍ മുഹമ്മദ് ഷമിയുള്‍പ്പെടെ 26 പേര്‍ക്കാണ് അര്‍ജുന അവാര്‍ഡ് സമ്മാനിക്കുന്നത്.

ഏഷ്യൻ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ ശ്രീശങ്കര്‍ പാലക്കാട് സ്വദേശിയാണ്. മുൻ ഇന്ത്യൻ താരങ്ങളായ എസ്. മുരളിയുടെയും കെ.എസ്. ബിജിമോളുടെയും മകനാണ്. ശ്രീപാര്‍വതിയാണ് സഹോദരി.

2nd paragraph

വര്‍ഷങ്ങളായി ഇന്ത്യൻ കബഡി ടീമുകളെ പരിശീലിപ്പിക്കുന്ന ഇടച്ചേരി ഭാസ്കരൻ കണ്ണൂര്‍കരിവള്ളൂര്‍ സ്വദേശിയാണ്.