Fincat

അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനിബസ് മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനിബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 9.30 തോടെ ചിറ്റാരിക്കാലിന് സമീപം പറമ്പ് കാറ്റാംകവല റോഡിലാണ് അപകടം.

ശബരിമല ദര്‍ശനം കഴിഞ്ഞ് തിരിച്ചുപോവുകയായിരുന്ന കര്‍ണാടക ഷിമോഗ സ്വദേശികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.

നിയന്ത്രണംവിട്ട ബസ് വളവില്‍ തല കീഴായി മറിയുകയായിരുന്നു. കുട്ടികള്‍ ഉള്‍പ്പെടെ 21 പേരാണ് ബസിലുണ്ടായിരുന്നത്. നാട്ടുകാരും പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത് . പരിക്കേറ്റവരെ ആംബുലൻസുകളില്‍ ആശുപത്രിയില്‍ എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക നിഗമനം. കുഴല്‍ക്കിണര്‍ വാഹനം മറിഞ്ഞ് മുമ്പ് ഇതേ റോഡില്‍ 5 പേര്‍ മരിച്ചിരുന്നു.