ലോകത്ത് വിലയേറിയ ലോഹങ്ങളില്‍ മുൻപന്തിയില്‍ പലേഡിയം…

ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പദാര്‍ത്ഥമാണ് ലോഹങ്ങള്‍. ഭൂമിയുടെ പിണ്ഡത്തിന്‍റെ ഏകദേശം 25 ശതമാനവും ലോഹങ്ങളാണ്.സ്വര്‍ണ്ണം, വെള്ളി, യുറേനിയം എന്നിവയാണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ലോഹങ്ങള്‍. എന്നാല്‍ ഏറ്റവും ഡിമാൻഡുള്ള ലോഹങ്ങളില്‍ ഒന്നാണ് പലേഡിയം.

വാഹനങ്ങളില്‍ നിന്നുള്ള ദോഷകരമായ പുക കുറയ്ക്കാൻ പലേഡിയം സഹായിക്കുന്നതിനാല്‍ കാര്‍ കമ്ബനികള്‍ പലപ്പോഴും ഈ ലോഹത്തെ ആശ്രയിക്കാറുണ്ട്. ഏറെ ഉപയോഗങ്ങളുള്ള ഈ ലോഹത്തിന്‍റെ ലഭ്യത കുറവായതിനാല്‍ ലോഹങ്ങള്‍ക്കിടയില്‍ വി.ഐ.പിയാണ് പലേഡിയം.

ദക്ഷിണാഫ്രിക്കയില്‍ പ്ലാറ്റിനത്തിന്‍റെ ഉപ ഉല്‍പ്പന്നമായും റഷ്യയില്‍ ഇത് നിക്കലിന്‍റെ ഉപ ഉല്‍പ്പന്നമായും വേര്‍തിരിച്ചെടുക്കുന്നു. ഈ രണ്ടിടങ്ങളിലുമാണ് ഇവ വലിയതോതില്‍ കാണപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പലേഡിയത്തിന്‍റെ വില ഇരട്ടിയായെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ 10 ഗ്രാം പലേഡിയത്തിന് 29,000 രൂപ വരെയാണ് വില. 2000 മുതല്‍ ഇതിന്‍റെ വിലയില്‍ വലിയ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. വാഹന നിര്‍മാണ കമ്ബനികള്‍ക്ക് അത്യാവശ്യമായ ലോഹമായതിനാല്‍ വരും ദിവസങ്ങളില്‍ ഇതിന്‍റെ വില വര്‍ധിച്ചേക്കാം. എന്നാല്‍ ഇലക്‌ട്രിക് വാഹനങ്ങളുടെ വരവ് ഒരു പക്ഷേ പലേഡിയത്തിന്‍റെ വിലയില്‍ ഇടിവ് വരുത്താൻ സാധ്യതയുണ്ട്.

ആഭരണ നിര്‍മാണത്തില്‍ ലയിച്ചുചേരാത്ത ഹൈഡ്രോ കാര്‍ബണുകളുടെ ഹൈഡ്രജനേഷനായി ഉപയോഗിക്കുന്നത് പലേഡിയമാണ്. എന്നാല്‍ കാര്‍ എക്‌സ്‌ഹോസ്റ്റ് സിസ്റ്റങ്ങളിലെ ത്രീ-വേ കാറ്റലറ്റിക് കണ്‍വെര്‍ട്ടറുകള്‍ നിര്‍മിക്കാനാണ് പലേഡിയം പ്രധാനമായും ഉപയോഗിക്കുന്നത്. റോഡിയവും ഈ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ടെങ്കിലും അത് ഒരു അത്യഅപൂര്‍വ ലോഹമാണ്. അതുകൊണ്ട് തന്നെ പലേഡിയത്തേക്കാള്‍ വില കൂടുതലാണ് റോഡിയത്തിന്. ഇതും പലേഡിയത്തിന്‍റെ ആവശ്യകത വര്‍ധിപ്പിക്കുന്നതിനുള്ള ഒരു കാരണമാണ്.