മാതാപിതാക്കളെ വെട്ടിക്കൊന്ന മകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ഇടുക്കി: മാതാപിതാക്കളെ വെട്ടിക്കൊന്ന് ഒളിവില്‍ പോയ മകൻ തൂങ്ങിമരിച്ചു. മൂലമറ്റം ചേറാടി കീരിയാനിക്കല്‍ കുമാരനെയും (70) ഭാര്യ തങ്കമ്മ(65)യെയും വെട്ടിക്കൊന്ന് ഒളിവില്‍ പോയ മകൻ അജേഷിനെയാണ് വീടിന് സമീപം നച്ചാര്‍ പുഴയിലെ കുറുങ്കയം ഭാഗത്ത് മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെ 11 മണിയോടെ കുമാരനെയും തങ്കമ്മയെയും വെട്ടേറ്റ നിലയില്‍ കണ്ടെത്തുന്നത്. കുമാരൻ മരിച്ചനിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ തങ്കമ്മയെ പൊലീസ് തൊടുപുഴ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തിനു ശേഷം കാണാതായ അജേഷിനായി ഇന്നലെ മുതല്‍ പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഇന്ന് രാവിലെയാണ് അജേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.