Fincat

പിഞ്ചുകുഞ്ഞിനെ അണക്കെട്ടില്‍ എറിഞ്ഞു കൊന്നു

ബംഗളൂരു: രാമനഗരയില്‍ പിഞ്ചുകുഞ്ഞിനെ മാതാവ് അണക്കെട്ടിലെറിഞ്ഞു കൊന്നു. ചന്നപട്ടണ ബനഗഹള്ളി സ്വദേശി ഭാഗ്യമ്മ (21) ആണ് 15 മാസം മാത്രം പ്രായമായ ആണ്‍കുഞ്ഞിനെ കൻവ റിസര്‍വോയറില്‍ എറിഞ്ഞത്.

1 st paragraph

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് ജീവിക്കുകയാണ് യുവതി. വസ്ത്രം അലക്കാൻ പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങി അല്‍പം കഴിഞ്ഞ്, മകൻ ദേവരാജ് വെള്ളത്തില്‍ മുങ്ങിയെന്ന് പറഞ്ഞ് അലറിവിളിച്ചു തിരിച്ചുവരുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി ചോദ്യംചെയ്തതോടെ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ വെള്ളത്തില്‍ എറിയുകയായിരുന്നെന്ന് യുവതി പൊലീസിനോട് പറഞ്ഞു.