ചെന്നൈ: ഐ.ടി ജീനക്കാരിയെ കൈകാലുകള്‍ കെട്ടിയിട്ട ശേഷം തീകൊളുത്തി കൊലപ്പെടുത്തി. ചെന്നൈയിലെ ഐ.ടി കമ്ബനിയില്‍ സോഫ്റ്റ് വെയര്‍ എൻജിനീയറായ മധുര സ്വദേശിനി നന്ദിനി (27)യാണ് കൊല്ലപ്പെട്ടത്.
അരുംകൊല നടത്തിയ ട്രാൻസ്ജെൻഡര്‍ സുഹൃത്ത് മഹേശ്വരി എന്ന വെട്രിമാരനെ (27) പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതിന്റെ പ്രതികാരമായാണ് കൊലപ്പെടുത്തിയതെന്ന് വെട്രിമാരൻ പൊലീസിന് മൊഴി നല്‍കി.
നന്ദിനിയുടെ പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് തരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കാട്ടുപ്രദേശത്ത് കൂട്ടികൊണ്ടുപോയി ചങ്ങലയില്‍ ബന്ധിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അരുംകൊല നടത്തിയത് ബാല്യകാല സുഹൃത്ത്
നന്ദിനിയും മഹേശ്വരിയും(വെട്രിമാരൻ) മധുരയിലെ ഗേള്‍സ് ഹൈസ്കൂളില്‍ ഒരിമിച്ച് പഠിക്കുമ്ബോഴുള്ള സൗഹൃദമാണ്. പ്ലസ്ടു വരെ ഒരുമിച്ചായിരുന്നു പഠനം. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയശേഷം നന്ദിനി ബി.എസ്.സി ഐ.ടി. കോഴ്‌സിന് കോളജില്‍ ചേര്‍ന്നു. വെട്രിമാരന്‍ മറ്റൊരു കോളജിലും ഉന്നതപഠനം തുടര്‍ന്നു. കോളജ് പഠനത്തിന് ശേഷമാണ് നന്ദിനി ചെന്നൈയിലെ ഐ.ടി. കമ്ബനിയില്‍ ജോലിക്ക് ചേര്‍ന്നത്. രണ്ടിടത്തായിരുന്നെങ്കിലും ഇവര്‍ തമ്മില്‍ സൗഹൃദം തുടര്‍ന്നിരുന്നു. എം.ബി.എ. ബിരുദധാരിയായ വെട്രിമാരന്‍ ഏറെക്കാലം ബെംഗളൂരുവില്‍ ജോലിചെയ്തു.
അതിനിടെ ലിംഗസ്വതം ബോധ്യപ്പെട്ട മഹേശ്വരി ശസ്ത്രക്രിയയിലൂടെ വെട്രിമാരനായി മാറി. ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷം വെട്രിമാരനെ കുടുംബം ഉപേക്ഷിച്ചപ്പോഴും നന്ദിനിയുടെ അവരുടെ കുടുംബവും വെട്രിമാരനെ അകറ്റിനിര്‍ത്തിയിരുന്നില്ല.
ബംഗളൂരുവിലെ ഐ.ടി സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന വെട്രിമാരനും തുടര്‍ന്ന് ചെന്നൈയിലെത്തി. ഇരുവരും എട്ടു മാസമായി തുരൈപ്പാക്കത്തെ ഐ.ടി സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു. ഇതിനിടെ വെട്രിമാരൻ നന്ദിനിയോടു പ്രണയാഭ്യര്‍ഥന നടത്തിയെങ്കിലും നന്ദിനി നിരസിച്ചിരുന്നു. വെട്രിമാരനെ ഏറ്റവും അടുത്ത സുഹൃത്തായാണ് നന്ദിനി കരുതിയത്. എന്നാല്‍ ഇരുവരും സൗഹൃദം തുടര്‍ന്നു.
അതേസമയം, നന്ദിനി ഏതെങ്കിലും ആണ്‍സുഹൃത്തുക്കളുമായി സംസാരിക്കുന്നതോ ഇടപഴകുന്നതോ വെട്രിമാരന് ഇഷ്ടപ്പെടമായിരുന്നില്ല. അടുത്തിടെ സഹപ്രവര്‍ത്തകനായ യുവാവുമായി നന്ദിനി അടുപ്പം പുലര്‍ത്തിയതാണ് വെട്രിമാരനെ പ്രകോപിപ്പിച്ചതെന്ന് പൊലീസില്‍ നല്‍കി മൊഴിയില്‍ പറയുന്നു.
പിറന്നാള്‍ ദിനം നന്ദിനിക്ക് നല്‍കിയ അതിക്രൂരമായ സര്‍പ്രൈസ്
ഡിസംബര്‍ 23 നന്ദിനിയുടെ ജന്മദിനമായിരുന്നു. പിറന്നാളിന് ഒരു സര്‍പ്രൈസ് തരാമെന്ന് പറഞ്ഞാണ് വിളിച്ചുവരുത്തിയത്. നന്ദിനിക്ക് പുതിയ വസ്ത്രം സമ്മാനമായി നല്‍കുകയും അവളുടെ ആഗ്രഹപ്രകാരം ഒരു അനാഥാലയത്തില്‍ പോയി സംഭാവന നല്‍കി മടങ്ങി.
എന്നാല്‍ തുടര്‍ന്ന് വീട്ടിലേക്ക് പോകാതെ പൊന്മാറിലെ ആളൊഴിഞ്ഞ കാട്ടുപ്രദേശത്തേക്കാണ് കൊണ്ടുപോയത്. അവിടെയെത്തി ബൈക്കിന്റെ ചെയിൻ ഉപയോഗിച്ച് കൈകാലുകള്‍ ബന്ധിച്ചു. തുടര്‍ന്ന് കയ്യില്‍ കരുതിയ ബ്ലേഡ് വെച്ച് ദേഹമാസകലം മുറിപ്പെടുത്തി. തുടര്‍ന്ന് പെട്രോളൊഴിച്ച് തീകൊളുത്തി വെട്രിമാരൻ അവിടെ നിന്ന് ഓടിപോകുകയായിരുന്നു.
നന്ദിനിയുടെ കരച്ചില്‍ കേട്ട് ഒാടിയെത്തിയ പ്രദേശവാസികളാണ് പൊലീസില്‍ അറിയിച്ചത്. ബോധം പോകുന്നതിനു മുൻപ് വെട്രിമാരന്റെ ഫോണ്‍ നമ്ബര്‍ നന്ദിനി പ്രദേശവാസികള്‍ക്ക് പറഞ്ഞുകൊടുത്തു. തുടര്‍ന്ന് പ്രദേശവാസികളില്‍ ഒരാള്‍ അയാളെ വിളിക്കുകയും വെട്രിമാരൻ സ്ഥലത്തെത്തുകയും ചെയ്തു.
നന്ദിനിയുടെ സുഹൃത്താണ് താനെന്നു പറഞ്ഞ് വെട്രിമാരൻ പൊലീസിനൊപ്പം അവളെ ആശുപത്രിയില്‍ കൊണ്ടുപോയി. പിന്നാലെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് വെട്രിമാരൻ കുറ്റം സമ്മതിച്ചത്.