Fincat

ജമ്മു കശ്മീരിലെ ലേ, ലഡാക്ക് അടക്കം മൂന്നിടത്ത് ഭൂചലനം

ലഡാക്ക്: ജമ്മു കശ്മീരിലെ ലേയിലും ലഡാക്കിലും അടക്കം മൂന്നിടത്ത് ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ലേയിലും ലഡാക്കിലുംഅനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.

1 st paragraph

പുര്‍ച്ചെ 4.33ന് ഭൂചലനമുണ്ടായത്. ഭൂമിക്കടിയില്‍ അഞ്ച് കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം.

ലേയിലും ലഡാക്കിലും കൂടാതെ കിശ്ത്വര്‍ ജില്ലയിലും ശക്തി കുറഞ്ഞ ഭൂചലനം അനുഭവപ്പെട്ടു. പുലര്‍ച്ചെ 1.10ന് റിക്ടര്‍ സ്കെയിലില്‍ 3.7 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭൂമിക്കടിയില്‍ അഞ്ച് കിലോമീറ്റര്‍ താഴ്ചയിലാണ് പ്രഭവ കേന്ദ്രം.

2nd paragraph

ഭൂചലനമുണ്ടായ മൂന്ന് സ്ഥലങ്ങളിലും ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.