Main Banner

അതിരുവിട്ട ‘പ്രാങ്ക്’; കുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച 2 പേര്‍ അറസ്റ്റില്‍, പറ്റിക്കാൻ ചെയ്തതെന്ന് പ്രതികള്‍

മലപ്പുറം: കുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍. താനൂര്‍ സ്വദേശികളായ സുള്‍ഫിക്കര്‍, യാസീൻ എന്നിവരാണ് അറസ്റ്റിലായത്.

‘പ്രാങ്കി’ന് വേണ്ടി ചെയ്തതെന്നാണ് പ്രതികള്‍ പൊലീസിനോട് പറയുന്നത്. മലപ്പുറം താനൂരിലാണ് സംഭവം നടന്നത്. ഇരുചക്ര വാഹനത്തില്‍ എത്തിയാണ് സുള്‍ഫിക്കര്‍, യാസീൻ എന്നിവര്‍ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്. കുട്ടികളുടെ എതിര്‍പ്പും ബഹളവും കാരണമാണ് തട്ടികൊണ്ടുപോകല്‍ ശ്രമം ഉപേക്ഷിച്ചതെന്ന് പൊലീസ് പറയുന്നു.

1 st paragraph