Main Banner

നാലും ഏഴും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ച 88കാരൻ അറസ്റ്റില്‍

വര്‍ക്കല: നാലും ഏഴും വയസ്സുള്ള സഹോദരിമാരെ പീഡിപ്പിച്ച 88കാരൻ അറസ്റ്റില്‍. പാളയംകുന്ന് സ്വദേശി വാസുദേവൻ (88) ആണ് അറസ്റ്റിലായത്.
സഹോദരിമാരായ പിഞ്ചുകുട്ടികളെ അവരുടെ വീട്ടിലെത്തിയാണ് ഇയാള്‍ ഉപദ്രവിച്ചിരുന്നത്.

1 st paragraph

കുട്ടികളുടെ മരിച്ചുപോയ മുത്തച്ഛന്‍റെ പരിചയക്കാരനായ വാസുദേവൻ ഇടയ്ക്കിടെ വീട്ടില്‍ എത്തുമായിരുന്നു. മൂത്ത കുട്ടിയെ ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ട്. സ്കൂളില്‍ വിഷാദത്തിലിരുന്ന കുട്ടിയോട് അധ്യാപിക സംസാരിച്ചപ്പോഴാണ് പീഡന വിവരം അറിയുന്നത്. അധ്യാപിക വിവരം ചൈല്‍ഡ് ലൈനില്‍ അറിയിച്ചു. ചൈല്‍ഡ് ലൈൻ അധികൃതരെത്തി നടത്തിയ കൗണ്‍സലിംഗിലാണ് ഇളയ കുട്ടിയും പീഡനക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

തുടര്‍ന്ന് ചൈല്‍ഡ് ലൈൻ അയിരൂര്‍ പൊലീസിനെ വിവരം അറിയിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി.

2nd paragraph