Main Banner

നിര്‍ത്തിയിട്ട കാറില്‍നിന്നും ഡോക്ടറുടെ പണമടങ്ങിയ സ്യൂട്ട്കേസ് കവര്‍ന്നു; മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വിയില്‍

തലശ്ശേരി: നിര്‍ത്തിയിട്ട കാറില്‍നിന്നും ഡോക്ടറുടെ പണമടങ്ങിയ സ്യൂട്ട്കേസ് കവര്‍ന്നു. നഗരമധ്യത്തിലാണ് സംഭവം.പണം മാത്രം അപഹരിച്ച ശേഷം ഉപേക്ഷിച്ച സ്യൂട്ട്കേസ് പിന്നീട് കണ്ടെത്തി.

1 st paragraph

തലശ്ശേരി ജനറല്‍ ആശുപത്രി സൂപ്രണ്ട് വി.കെ. രാജീവന്റെ കാറില്‍ നിന്നാണ് സ്യൂട്ട്കേസ് കവര്‍ന്നത്. തലശ്ശേരി പൊലീസില്‍ പരാതി നല്‍കി.

ഉച്ചക്ക് 1.45 നാണ് സംഭവം. കാര്‍ റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തിന് സമീപം നിര്‍ത്തിയിട്ടതായിരുന്നു. തിരിച്ചുവരുമ്പോഴേക്കും കാറിന്റെ പിൻസീറ്റില്‍ വെച്ചിരുന്ന സ്യൂട്ട്കെയ്സ് മോഷണം പോയിരുന്നു. ഇത് രാത്രിയോടെ ചോനാടത്ത് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. റോഡരികില്‍ നിന്നും ലഭിച്ച സ്യൂട്ട്കെയ്സ് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ലഭിക്കുകയും തലശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു.

2nd paragraph

രേഖകളുള്‍പ്പടെ തിരികെ ലഭിച്ചെങ്കിലും സ്യൂട്ട്കേസിലുണ്ടായിരുന്ന 15,000 ത്തോളം രൂപ കവര്‍ന്നിരുന്നു. മോഷണം നടത്തിയ യുവാവിന്റെ ദൃശ്യം ഓഡിറ്റോറിയത്തിലെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.