കോളജില്‍നിന്ന് സസ്പെൻഡ് ചെയ്ത വിദ്യാര്‍ഥി മരിച്ച നിലയില്‍

ബംഗളൂരു: കോളജില്‍നിന്ന് സസ്പെൻഡ് ചെയ്ത വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. നഗരത്തിലെ കോളജില്‍ ഹോട്ടല്‍ മാനേജ്മെന്റ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ നിഖില്‍ സുരേഷാണ് മരിച്ചത്.

ചന്ദ്ര ലേഔട്ടില്‍ പേയിങ് ഗെസ്റ്റായി കൂട്ടുകാര്‍ക്കൊപ്പം താമസിച്ചിരുന്ന വിദ്യാര്‍ഥിയെ ഉറക്കുഗുളിക അമിതമായി കഴിച്ച്‌ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

അച്ചടക്കലംഘനവും ഹാജരില്ലായ്മയും ചൂണ്ടിക്കാട്ടി ഒരു മാസം മുമ്ബ് നിഖില്‍ സുരേഷിനെ കോളജില്‍നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

ഇതില്‍ നിരാശനായി ഉറക്കുഗുളിക അമിതമായി കഴിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. മരണത്തില്‍ കോളജ് മാനേജ്മെന്റിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥിയുടെ രക്ഷിതാക്കളടക്കമുള്ളവര്‍ വെള്ളിയാഴ്ച കോളജിന് മുന്നില്‍ പ്രതിഷേധിച്ചു. സസ്പെൻഷന് ശേഷം രക്ഷിതാക്കള്‍ കോളജിനെ സമീപിച്ച്‌ മകനെ തിരിച്ചെടുക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. ഒരു അവസരംകൂടി നല്‍കണമെന്ന് അഭ്യര്‍ഥിച്ച്‌ വിദ്യാര്‍ഥി മാപ്പുപറയുകയും ചെയ്തിരുന്നു. എന്നാല്‍, മാനേജ്മെന്റ് തയാറായില്ലെന്നും കോളജ് അധികൃതര്‍ നിഖിലിനെ മര്‍ദിച്ചതായും രക്ഷിതാക്കള്‍ ആരോപിച്ചു.