ജോണ്‍ പില്‍ജര്‍ അന്തരിച്ചു

ലണ്ടൻ: ആസ്‌ട്രേലിയൻ മാധ്യമപ്രവര്‍ത്തകനും ഡോക്യുമെന്ററി നിര്‍മാതാവും എഴുത്തുകാരനുമായ ജോണ്‍ പില്‍ജര്‍ (84) അന്തരിച്ചു.

1939ല്‍ സൗത്ത് വെയില്‍സിലെ ബോണ്ടിയില്‍ ജനിച്ച പില്‍ജര്‍ 1960 മുതല്‍ ലണ്ടനിലാണ് താമസം. റോയിട്ടേഴ്‌സ്, ഡെയ്‌ലി മിറര്‍ തുടങ്ങിയ മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

വിയറ്റ്‌നാം യുദ്ധം, കംബോഡിയയിലെ വംശഹത്യ, 1969കളിലെയും 70കളിലെയും അമേരിക്കയിലെ പ്രക്ഷുബ്ധമായ സാഹചര്യങ്ങള്‍ തുടങ്ങിയവ അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ യു.എസ്, യു.കെ ഏജൻസികള്‍ വേട്ടയാടിയപ്പോള്‍ അദ്ദേഹത്തെ പിന്തുണച്ച്‌ രംഗത്തെത്തിയവരിലും പില്‍ജര്‍ ഉണ്ടായിരുന്നു. പാശ്ചാത്യൻ രാജ്യങ്ങളുടെ വിദേശനയത്തിന്റെ ശക്തനായ വിമര്‍ശകൻകൂടിയായിരുന്നു.