Main Banner

സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന; ഗ്രാമിന് 20 രൂപ കൂടി

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഇന്ന് ഗ്രാമിന് 20 രൂപ വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5875 രൂപയായി.

1 st paragraph

ഒരു പവന്‍ സ്വര്‍ണത്തിന് വില 47,000 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 15 രൂപ വര്‍ധിച്ച്‌ 4860 രൂപയായി.

2023 ല്‍ 14 തവണയാണ് സ്വര്‍ണവില റെക്കോര്‍ഡിലെത്തിയത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ സ്വര്‍ണത്തിന് കാല്‍ ലക്ഷം രൂപയുടെ വിലവര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 118% വിലവര്‍ധന സംഭവിച്ചു. 2017 ജനുവരി 1ന് സ്വര്‍ണവില ഗ്രാമിന് 2645 രൂപയും, പവന് 21,160 രൂപയുമായിരുന്നു. 2023 ഡിസംബറില്‍ 28ന് 5890 രൂപ ഗ്രാമിനും, പവന് 47,120 രൂപയുമാണ്. 3,245 രൂപ ഗ്രാമിനും, 25,960 രൂപ പവനും വില വര്‍ധിച്ചു. 2017 ജനുവരി ഒന്നിന് അന്താരാഷ്ട്ര സ്വര്‍ണ്ണവില 1150 യുഎസ് ഡോളറും, 2023 ഡിസംബര്‍ 28ന് 2083 ഡോളറുമാണ് വില.

2nd paragraph