പടക്ക നിര്‍മ്മാണത്തിനിടെ സ്ഫോടനം; മൂന്നുപേര്‍ അറസ്റ്റില്‍

കിടങ്ങൂര്‍ : അനധികൃതമായി സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുകയും, പടക്ക നിര്‍മ്മാണത്തിനിടെ ഇത് പൊട്ടിത്തെറിക്കുകയും ചെയ്ത കേസില്‍ പിതാവിനെയും, മക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.

കിടങ്ങൂര്‍ ചെമ്ബിലാവ്, കുന്നേല്‍ ഭാഗത്ത് കാരക്കാട്ടില്‍ വീട്ടില്‍ കുട്ടിച്ചൻ എന്ന് വിളിക്കുന്ന മാത്യു ദേവസ്യ (69), ഇയാളുടെ മക്കളായ ബിനോയ് മാത്യു (45), ബിനീഷ് മാത്യു (41) എന്നിവരെയാണ് കിടങ്ങൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെഉച്ചയോടു കൂടി ചെമ്ബിലാവ് ഭാഗത്തുള്ള ഇവരുടെ വീട്ടില്‍ വച്ച്‌ വെടിമരുന്ന് പൊട്ടിത്തെറിച്ച്‌ ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, ഇവര്‍ പടക്ക നിര്‍മ്മാണത്തിനുവേണ്ടി ലൈസന്‍സോ ,മറ്റു രേഖകളോ ഇല്ലാതെ അനധികൃതമായി വീടിനുള്ളിലും, ടെറസിലുമായി വെടിമരുന്ന് സൂക്ഷിച്ചിരുന്നതായി കണ്ടെത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്‌. ഓ കെ.പി. ടോംസണ്‍, കിടങ്ങൂര്‍ സ്റ്റേഷന്‍ എസ്.ഐ മാരായ കുര്യൻ മാത്യു, വിനയൻ, സുധീര്‍ പി.ആര്‍, സി.പി.ഓമാരായ പി.സി. അരുണ്‍കുമാര്‍, കെ.കെ. സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി.