തൃശൂര്‍ നഗരത്തില്‍ തോട് കൈയേറി രാത്രിയില്‍ അനധികൃത നിര്‍മാണം
കുന്നംകുളം: താഴത്തെ പാറയിലെ ട്രഷറി റോഡില്‍ നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ച് അനധികൃത നിര്‍മാണം. തോട് കൈയേറിയാണ് രാത്രിയില്‍ നിര്‍മാണം നടക്കുന്നത്.
നിര്‍മാണ ചട്ടങ്ങള്‍ പാലിക്കാത്തതിനാല്‍ ഈ കെട്ടിടത്തിന് വര്‍ഷങ്ങളായി നമ്ബര്‍ നല്‍കിയിരുന്നില്ല. പുതിയ ബസ് ടെര്‍മിനലിനോട് ചേര്‍ന്ന് കുറഞ്ഞ സ്ഥലത്ത് വീതികുറഞ്ഞ നിലയിലാണ് ഈ കെട്ടിടം പണി കഴിപ്പിച്ചത്. കെട്ടിടത്തിന് സമീപം ആവശ്യമായ വീതികാണിക്കാൻ കഴിയാത്തതാണ് നമ്ബര്‍ ലഭിക്കാൻ തടസ്സം. എന്നാല്‍ തോടരിക് കെട്ടിയെടുത്ത് കോണ്‍ക്രീറ്റ് ചെയ്ത് പൂര്‍ത്തീകരിക്കാനാണ് വ്യാഴാഴ്ച രാത്രിയില്‍ ശ്രമിക്കുന്നത്. പ്രമുഖ നേതാവിന്റെ നിര്‍മാണ കമ്ബനിയാണ് അനധികൃത നിര്‍മാണവും കൈയേറ്റവും നടത്തുന്നതെന്നും ആരോപണമുണ്ട്.