രാധ വധക്കേസ്: പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലില്‍ സുപ്രീം കോടതി നോട്ടീസ്

വയനാട്: നിലമ്പൂര്‍ രാധ വധക്കേസില്‍ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു.

ജസ്റ്റിസ് മാരായ എം. എം. സുന്ദരേഷ്, എസ്. വി. ഭട്ടി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. കേസിലെ പ്രതികളായ ബിജു നായര്‍, ഷംസുദ്ദീൻ എന്നിവര്‍ക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ബെഞ്ച് നോട്ടീസ് അയച്ചത്. കേസില്‍ സാഹചര്യത്തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയ വസ്തുക്കളും കൃത്യമായി വിലയിരുത്താതെയാണ് ഹൈക്കോടതി വിധി പുറപ്പടുവിച്ചത് എന്നാണ് കേരളത്തിന്റെ വാദം. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജ്, സ്റ്റാൻഡിങ് കോണ്‍സല്‍ നിഷേ രാജൻ ഷൊങ്കര്‍ എന്നിവര്‍ ഹാജരായി. 2014ലാണ് നിലമ്ബൂര്‍ കോണ്‍ഗ്രസ് ഓഫിസ് ജീവനക്കാരി രാധയാണ് കൊല്ലപ്പെട്ടത്.