ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വന്ദേഭാരതില്‍ യാത്രബത്ത അനുവദിക്കാൻ തീരുമാനം

തിരുവനന്തപുരം: അഖിലേന്ത്യ സര്‍വിസ് ഉദ്യോഗസ്ഥര്‍ക്കും സംസ്ഥാന സര്‍വിസിലെ ഗ്രേഡ് ഒന്ന് ഉദ്യോഗസ്ഥര്‍ക്കും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വന്ദേഭാരതില്‍ യാത്രബത്ത അനുവദിക്കും.

കെ.എസ്.ആര്‍ ചട്ട പ്രകാരം വന്ദേഭാരതിലെ യാത്ര അനുവദനീയമായിരുന്നില്ല. ഇത് വേണമെന്ന ശിപാര്‍ശ പരിഗണിച്ചാണ് നടപടി.

77200-140500ഉം അതിന് മുകളിലും ശമ്ബള സ്കെയില്‍ ഉള്ളവര്‍ക്ക് വന്ദേഭാരതിന്‍റെ എക്സിക്യൂട്ടിവ് ചെയറില്‍ യാത്രബത്ത അനുവദിക്കും. 77200-140500ന് താഴെയുള്ള ഗ്രേഡ് ഒന്ന് ഉദ്യോഗസ്ഥര്‍ക്ക് ചെയര്‍കാറിലും യാത്ര നടത്താം.

വന്ദേഭാരത് യാത്രയുടെ ഭാഗമായി വരുന്ന കാറ്ററിങ് ചാര്‍ജ്, ഇൻഷുറൻസ് പ്രീമിയം എന്നിവ അനുവദനീയമല്ല. യാത്ര ടിക്കറ്റുകളുടെ അസല്‍ ബില്ലിനൊപ്പം സമര്‍പ്പിക്കണമെന്നും ധന വകുപ്പിന്‍റെ ഉത്തരവില്‍ പറയുന്നു.