ഉംറക്കെത്തിയ മലയാളി തീര്‍ഥാടക മദീനയില്‍ നിര്യാതയായി
മദീന: ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി തീര്‍ഥാടക മദീനയില്‍ നിര്യാതയായി. എറണാംകുളം മുവാറ്റുപുഴ സ്വദേശിനിയായ മാവുടി മണലംപാറയില്‍ പരേതനായ പരീതിന്റെ ഭാര്യയും റിട്ട.അധ്യാപികയുമായ പാത്തുവാണ് (67) നിര്യാതയായത്.
സ്വകാര്യ ഉംറ ഗ്രൂപ്പില്‍ എത്തിയ ഇവര്‍ മക്കയിലെത്തി ഉംറ നിര്‍വഹിച്ച് മദീന സന്ദര്‍ശിക്കുന്ന വേളയിലാണ് ഹൃദയാഘാതം മൂലം ഞായറാഴ്ച രാവിലെ മരിച്ചത്. മരിച്ച പാത്തുവിന്റെ സഹോദരനായിരുന്നു ഉംറ ഗ്രൂപ്പിന്റെ അമീര്‍. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിങ്കളാഴ്ച അസര്‍ നമസ്‌കാരാനന്തരം മദീനയില്‍ ഖബറടക്കി.
പല്ലാരിമംഗലം ഇണ്ടംതുരുത്തില്‍ കുടുംബാംഗമാണ് മരിച്ച പാത്തു. മക്കള്‍: റസീന (സ്റ്റാഫ് നഴ്‌സ് ഗവ. ആശുപത്രി,പള്ളിപ്പുറം), നസീറ സ്റ്റാഫ് നഴ്‌സ് (ഇ.എസ്.ഐ ആശുപത്രി, പാതാളം), ഹസീന (എം.എസ്.എം എല്‍.പി സ്‌കൂള്‍, മുളവൂര്‍), ആദില (ഖത്തര്‍). മരുമക്കള്‍: ഹക്സര്‍ (പ്രവാസി), അലി (ഐ.സി.ഡി.എസ്, കൂവപ്പടി) സലിം (യു.ഡി ക്ലര്‍ക്ക്, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ്, കോതമംഗലം) ഷമീര്‍ (ഖത്തര്‍). സഹോദരങ്ങള്‍: മൊയ്തീൻ മാസ്റ്റര്‍ (റിട്ട.അധ്യാപകൻ), ബഷീര്‍ ഫാറൂഖി (ഖതീബ്, മസ്ജിദുറഹ്‌മ കാഞ്ഞാര്‍), സഫിയ (ജി.എച്ച്.എസ്.എസ്, മച്ചിപ്ലാവ്), അബ്ദുല്‍ ജബ്ബാര്‍ (അധ്യാപകൻ, ആര്‍.വി.യു.എല്‍.പി സ്‌കൂള്‍, ചെറായി), റുഖിയ (ജി.എച്ച്.എസ്.എസ് പേഴക്കാപ്പിള്ളി), അബ്ദുല്‍ റസാഖ്, പരേതരായ മുഹമ്മദ് (വി.ഇ.ഒ), ഡോ. നഫീസ.
മരണാന്തര നടപടികള്‍ പൂര്‍ത്തിയാക്കാനായി പ്രവാസി വെല്‍ഫെയര്‍ മദീന ഏരിയ പ്രസിഡന്റ് അസ്‌ക്കര്‍ കുരിക്കള്‍, സിറാജ് എറണാംകുളം, ജഅ്ഫര്‍ എളമ്ബിലക്കോട്, ഹിദായത്തുല്ല കോട്ടായി, സാമൂഹിക പ്രവര്‍ത്തകനായ ബഷീര്‍ വാഴക്കാട് എന്നിവര്‍ രംഗത്തുണ്ടായിരുന്നു.