അസ്മാഉൽ ഹുസ്ന റാത്തീബിന്റെ ഇരുപത്തിയെന്നാം വാർഷികത്തിന് ഉജ്ജ്വല സമാപ്തി

പൊന്മുണ്ടം:ചോലപ്പുറം പൈതങ്ങൾ ജാറം കേന്ദ്രീകരിച്ച് എല്ലാ മാസവും നടത്തി വരുന്ന അസ്മാഉൽ ഹുസ്ന റാതീബ്(ആത്മീയ സംഗമം)ന്റെ ഇരുപത്തിയൊന്നാം വാർഷികത്തിനും ജാറം ഉറൂസ് മുബാറക്കിനും ഉജ്ജ്വല സമാപ്തി.

ഉറൂസിന്റെ ഭാഗമായി സ്വലാത്ത് റാലി,രിഫാഈ റാത്തീബ്, മൗലിദ് സദസ്സ്

നേത്ര ചികിത്സ ക്യാമ്പ് ,അസ്മാഉൽ ഹുസ്ന റാതീബ്, അനുസ്മരണ പ്രഭാഷണം, ശാദുലി റാത്തീബ്, റിലീഫ് വിതരണം,

ബുർദ മജ് ലിസ് , അന്നദാനം,

എന്നിവ നടന്നു.

വെള്ളി വൈകുന്നേരം 4 സിയാറത്തോടെ ആരംഭിച്ച പരിപാടി സമസ്ത വൈസ് പ്രസിഡന്റ്‌ സയ്യിദ് അലി ബാഫഖി തങ്ങൾ കൊയിലാണ്ടി പതാക ഉയർത്തി.ഉദ്ഘാടന സമ്മേളനം സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്‌ലിയാർ ഉദ്ഘാടനം നിർവഹിച്ചു. രിഫാഈ റാത്തീബിന് ഫോക്ക് ലോര്‍ അക്കാദമി വൈസ് ചെയർമാൻ ഡോ.കോയ കാപ്പാട് നേതൃത്വം നൽകി.

ശറഫുദ്ദീൻ സഖാഫി കുറ്റിപ്പുറം ഉൽബോധന പ്രഭാഷണം നടത്തി.

സയ്യിദ് ശറഫുദ്ദീൻ ബുഖാരി കാവുംപുറം സമാപന ദുആക്ക് നേതൃത്വം നൽകി.

 

രണ്ടാം ദിനം ചെമ്മാട് ഇമ്രാൻസ് കണ്ണാശുപത്രി യുടെ നേതൃത്വത്തിൽ സൗജന്യ നേതൃത്വ പരിശോധന ക്യാമ്പ് നടന്നു. അസ്മാഉൽ ഹുസ്‌ന റത്തീബിന് സമസ്ത കേന്ദ്ര മുശാവറ മെമ്പർ അബ്ദു മുസ്‌ലിയാർ താനാളൂർ നേതൃത്വം നൽകി. തുടർന്ന് ബുർദ & ഇശൽ മജ്‌ലിസും മുള്ളൂർക്കര മുഹമ്മദലി സഖാഫിയുടെ പ്രഭാഷണവും നടന്നു.

സമാപന സമ്മേളനം സയ്യിദ് പൂക്കോയ തങ്ങൾ തങ്ങളുടെ അധ്യക്ഷതയിൽ എസ് വൈ എസ് ജില്ല പ്രസിഡന്റ്‌

സയ്യിദ് ജലാലുദ്ദീൻ ജീലാനി ഉദ്ഘാടനം ചെയ്തു. സയ്യിദ് മുത്തുക്കോയ തങ്ങൾ എളങ്കൂർ പ്രാരംഭ പ്രാർത്ഥന നിർവഹിച്ചു. കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി മുഖ്യപ്രഭാഷണം നടത്തി.

സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ

ബായാർ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി.

സയ്യിദ് സൈനുൽ ആബീദീൻ തങ്ങൾ, സയ്യിദ് ഹസൻ ജീലാനി, പി ടി എ സഅദി കുറ്റിക്കടവ്, സലിം അഹ്സനി ചെമ്പ്ര തുടങ്ങിയവർ സംബന്ധിച്ചു.

പരിപാടിയുടെ ഭാഗമായി റിലീഫ് വിതരണം

മുഴുവൻ ദിവസവും അന്നദാനവും നടന്നു.യൂനുസ് സഖാഫി നന്നമ്പ്ര സ്വാഗതവും ഹനീഫ നന്ദിയും പറഞ്ഞു.