Main Banner

ചില്ലറയില്ല; വയോധികനെ വഴിയിലിറക്കിവിട്ട് ബസ് ജീവനക്കാര്‍

ബംഗളൂരു: ചില്ലറ നല്‍കിയില്ലെന്ന കാരണത്താല്‍ വയോധികനെ വഴിയിലിറക്കിവിട്ട് കര്‍ണാടക ആര്‍.ടി.സി ജീവനക്കാര്‍. സുബ്രഹ്മണ്യ കഡാബ നുചിബാല്‍തിലയിലാണ് സംഭവം.ശാന്തിഗുരി സ്വദേശി ബാബു ഗൗഡയെ (75) ആണ് ബസില്‍നിന്ന് ഇറക്കിവിട്ടത്.

1 st paragraph

കല്ലുഗുഡ്ഡെയില്‍നിന്ന് ഉപ്പിനങ്ങാടിയിലേക്ക് പോകുന്ന ബസില്‍ കയറിയ ഇയാള്‍ കാഞ്ചനയിലേക്കാണ് ടിക്കറ്റ് ആവശ്യപ്പെട്ടത്. 200 രൂപ നല്‍കിയപ്പോള്‍ കണ്ടക്ടര്‍ ചില്ലറ ആവശ്യപ്പെട്ടു. ചില്ലറ ഇല്ലെന്ന് പറഞ്ഞപ്പോള്‍ ബാക്കി പൈസ പിന്നീട് തരാമെന്ന് പറഞ്ഞ് കണ്ടക്ടര്‍ മുഴുവൻ തുകയും വാങ്ങിവെച്ചു. ബാക്കി കാശ് പിന്നീട് ചോദിച്ചപ്പോള്‍ ക്ഷുഭിതനായ കണ്ടക്ടര്‍ വയോധികനെ ഗോലിയട്കയില്‍ ഇറക്കിവിടുകയായിരുന്നു.