Fincat

ഇരുമുടികെട്ടില്ലാതെ എത്തിയ ആന്ധ്ര സ്വദേശിയില്‍ നിന്ന് കഞ്ചാവ് പിടികൂടി

ശബരിമല: ശബരിമല ദര്‍ശനത്തിന് ഇരുമുടി കെട്ടില്ലാതെ എത്തിയ ആന്ധ്ര സ്വദേശിയില്‍ നിന്നും കഞ്ചാവ് പിടികൂടി. ആന്ധ്ര സ്വദേശിയായ സിന്ദിരി നവീനെ (21)നെയാണ് പിടികൂടിയത്.

1 st paragraph

പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇയാളെ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ മാളികപ്പുറം ഫ്ലൈ ഓവറിന് സമീപം പൊലീസ് തടഞ്ഞുവെച്ച ശേഷം എക്സൈസിന് കൈമാറുകയായിരുന്നു.

തുടര്‍ന്ന് സന്നിധാനം ചുമതലയുള്ള എക്‌സൈസ് സര്‍ക്കിള്‍ ഇൻസ്‌പെക്ടര്‍ ബി. സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് കൈവശം സൂക്ഷിച്ചിരുന്ന മൂന്നു ഗ്രാം കഞ്ചാവ് പിടികൂടിയത്.

2nd paragraph