സി.പി.ഐ മാവോയിസ്റ്റ് നേതാവ് സഞ്ജയ് ദീപക് റാവുവിന്റെ അറസ്റ്റ് കേരളത്തില്‍ രേഖപ്പെടുത്തി
കൊച്ചി: നിരോധിത സംഘടനയായ സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം സഞ്ജയ് ദീപക് റാവുവിന്റെ അറസ്റ്റ് കേരളത്തില്‍ രേഖപ്പെടുത്തി.കൊച്ചി പ്രത്യേക എൻ.ഐ.എ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ സെപ്റ്റംബറില്‍ തെലങ്കാനയില്‍ വെച്ചാണ് സഞ്ജയ് ദീപക് റാവു അറസ്റ്റിലാവുന്നത്. പശ്ചിമഘട്ട മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സ്പെഷ്യല്‍ സോണ്‍ തലവനാണ് ഈ 60 കാരനെന്നാണ് പൊലീസ് പറയുന്നത്. കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ പൊലീസിന്റെയും എൻ.ഐ.എയുടെയും നോട്ടപ്പുള്ളിയായിരുന്നു. സഞ്ജയ് ദീപക് റാവുവിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ 25 ലക്ഷം രൂപ ഇനം പ്രഖ്യാപിച്ചിരുന്നു.
മാവോയിസ്റ്റ് നേതാവായിരുന്ന മണിവാസഗം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സഞ്ജയ് ദീപക് റാവു പശ്ചിമഘട്ട മേഖലയുടെ നേതൃത്വം ഏറ്റെടുത്തത്.പിടികൂടുമ്ബോള്‍ ആറ് വെടിയുണ്ടകളുള്ള ഒരു റിവോള്‍വറും 47,250 രൂപയും , ലാപ്‌ടോപ്പ് ഉള്‍പ്പടെയുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു.