Fincat

ചന്ദ്രനില്‍ തൊട്ട് ജപ്പാനും; ‘സ്‍ലിം’ പേടകം ചന്ദ്രന്‍റെ ഉപരിതലത്തില്‍ ഇറങ്ങി; സിഗ്നലിനായി കാത്തിരിപ്പ്

ജപ്പാന്‍റെ ആദ്യ ചാന്ദ്രാ പര്യവേക്ഷണം വിജയകരമെന്ന് ജപ്പാൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ ‘ജാക്സ’. ജപ്പാന്‍ വിക്ഷേപിച്ച ‘സ്‍ലിം’ (സ്മാർട്ട് ലാൻഡർ ഫോർ ഇൻവെസ്റ്റിഗേറ്റിങ് മൂണ്‍) എന്ന പേടകം ചന്ദ്രന്‍റെ ഉപരിതലത്തില്‍ ഇറങ്ങി.വിജയം ഉറപ്പിക്കാനുള്ള സിഗ്നല്‍ ലഭിക്കുന്നതിന് ജപ്പാൻ ബഹിരാകാശ ഗവേഷണ ഏജൻസി കാത്തിരിക്കുകയാണ്.

1 st paragraph

‘സ്‍ലിം’ പേടകം ഇറങ്ങിയതോടെ ചന്ദ്രന്‍റെ ഉപരിതലത്തില്‍ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന അഞ്ചാമത്തെ രാജ്യമാണ് ജപ്പാൻ. അമേരിക്ക, സോവിയന്‍റ് യൂണിയൻ, ഇന്ത്യ, ചൈന എന്നിവയാണ് മുമ്ബ് ചന്ദ്രനില്‍ മൃദുവിറക്കം നടത്തുന്ന മറ്റ് രാജ്യങ്ങള്‍.

സെപ്റ്റംബർ ആറിനാണ് എച്ച്‌-ഐ.ഐ.എ 202 റോക്കറ്റില്‍ ‘സ്‍ലിം’ ബഹിരാകാശത്തേക്ക് കുതിച്ചുയർന്നത്. നേരിട്ട് ചന്ദ്രനിലേക്ക് പറക്കുകയായിരുന്നില്ല ‘സ്‍ലിം’ ചെയ്തത്. പകരം, ചാന്ദ്രവാഹനത്തോടൊപ്പം റോക്കറ്റില്‍ ഘടിപ്പിച്ചിരുന്ന ഒരു ബഹിരാകാശ ടെലിസ്കോപിനെ (എക്സ്റേ ഇമാജിങ് ആൻഡ് സ്പെക്ടോസ്കോപി മിഷൻ) ശൂന്യാകാശത്ത് സ്ഥാപിച്ചു.

2nd paragraph

തുടർന്നാണ് ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി ‘സ്‍ലിം’ കുതിച്ചത്. ജനുവരി 14ന് ചാന്ദ്രഭ്രമണപഥത്തിലെത്തിയ ‘സ്‍ലിം’ കഴിഞ്ഞ ദിവസം താഴ്ന്നു പറക്കാൻ ആരംഭിച്ചിരുന്നു.