ബലാത്സംഗ കേസിൽ പ്രതികൾക്ക് 10 വർഷം കഠിന തടവ്
കൊച്ചി: ജീവിതപങ്കാളിയുടെ ആദ്യ വിവാഹത്തിലെ 18 വയസുള്ള മകളെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 10 വർഷം കഠിനതടവും ലക്ഷം രൂപ പിഴയും ശിക്ഷ.
പിതാവുമായി അകന്നുകഴിയുന്ന അമ്മയെ സന്ദർശിക്കാൻ പ്രതി താമസിക്കുന്ന വാടകവീട്ടില്‍ എത്തിയപ്പോഴാണ് കുറ്റകൃത്യം നടന്നത്.
2017 ജൂലൈ 20നാണ് സംഭവം നടന്നത്. എറണാകുളം അഡീ.സെഷൻസ് ജഡ്ജി അനില്‍ കെ.ഭാസ്കറാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീ.പബ്ലിക് പ്രോസിക്യൂട്ടർ സി.ശ്രീകല ഹാജരായി. പുത്തൻകുരിശ് എസ്‌ഐമാരായ യേശുദാസ്, സാജൻ സേവ്യർ എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.