Fincat

26 കോടിയുടെ കൊക്കെയ്നുമായി വിദേശ യുവതി അറസ്റ്റില്‍

ബംഗളൂരു: കെംപഗീഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 26 കോടിയുടെ കൊക്കെയ്നുമായി കെനിയൻ യുവതി അറസ്റ്റിലായി. 2.56 കിലോ കൊക്കെയ്നുമായി ഡല്‍ഹിയിലേക്ക് പോകാനെത്തിയതായിരുന്നു യുവതി.

ഡല്‍ഹിയിലേക്കുള്ള ഇൻഡിഗോ വിമാനത്തില്‍ ഇവർ പോകാനൊരുങ്ങുന്നതായി വിവരം ലഭിച്ചതിനെതുടർന്ന് ഡി.ആർ.ഐ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു.

തുടർന്ന് ബാഗേജില്‍നിന്ന് മയക്കുമരുന്ന് കണ്ടെത്തി. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കേസില്‍ വിശദ അന്വേഷണം നടന്നുവരികയാണ്.