Fincat

‘പെടയ്ക്കണ’ മീനിന് കടപ്പുറത്ത് പോകേണ്ട; ഓണ്‍ലൈനായി വാങ്ങാം

തിരുവനന്തപുരം: ‘ഫ്രഷ്’ മത്സ്യം വാങ്ങാൻ കടപ്പുറത്തേക്ക് പോകേണ്ട. ശുദ്ധമായ മത്സ്യം ഗുണനിലാരവാരം ചോരാതെ വീടുകളിലെത്തും.

1 st paragraph

കടലോര ഗ്രാമങ്ങളില്‍നിന്നും ഹാർബറുകളില്‍നിന്നും ശേഖരിക്കുന്ന മത്സ്യം ഓണ്‍ലൈനായി ലഭ്യമാകുന്ന പദ്ധതി വൈകാതെ നടപ്പാവും. മത്സ്യഫെഡ് തയാറാക്കിയ ആപ് വഴി മീൻ ബുക്ക് ചെയ്താല്‍ കേരളത്തിലെവിടെയും വിതരണം സാധ്യമാക്കുകയാണ് ലക്ഷ്യം. പ്രാരംഭ പ്രവർത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അപാകതകള്‍ പരിഹരിച്ച്‌ രണ്ടു മാസത്തിനകം തിരുവനന്തപുരത്തും തുടർന്ന് സംസ്ഥാന വ്യാപകമായും വിതരണ സംവിധാനം ഒരുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.

മത്സ്യം ശേഖരിക്കല്‍, വില നിർണയ രീതികള്‍ തുടങ്ങിയ വിഷയങ്ങളില്‍ വ്യക്തത വരുത്താനുണ്ട്. ഒരിനത്തിലെ മത്സ്യത്തിന് ഒരു ഹാർബറില്‍തന്നെ പല സമയങ്ങളില്‍ വില വ്യത്യാസം വരാം.

2nd paragraph

ഓണ്‍ലൈനായി വില്‍പന നടത്തുമ്ബോള്‍ വിലയിലെ സ്ഥിരത കുറേയെങ്കിലും നിലനിർത്തേണ്ടതുണ്ട്. ഇത്തരം വിഷയങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. തികച്ചും പ്രഫഷനലായ നിലയില്‍ ഓണ്‍ലൈൻ മത്സ്യ വിപണനത്തിന് സംസ്ഥാനത്ത് വലിയ സാധ്യതയുണ്ടെന്നാണ് മത്സ്യഫെഡ് വിലയിരുത്തല്‍. നിലവില്‍ മത്സ്യഫെഡിന് കീഴില്‍ 150ല്‍ അധികം ‘ഫിഷ് മാർട്ടുകള്‍’ പ്രവർത്തിക്കുന്നുണ്ട്. ഇവയുടെ പങ്കാളിത്തംകൂടി ഉറപ്പാക്കിയാവും ഓണ്‍ലൈൻ വിപണന ശൃംഖല ഒരുക്കുക. വിതരണത്തിന് മത്സ്യമേഖലയില്‍നിന്നുള്ള തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്താനാണ് ആലോചന.

ഫ്രാഞ്ചൈസികള്‍ക്ക് പകരം മത്സ്യഫെഡ് നേരിട്ട് കൂടുതല്‍ ‘ഫിഷ് മാർട്ടുകള്‍’ എല്ലാ ജില്ലകളിലും ആരംഭിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.

അഞ്ചിലധികം ഫിഷ് മാർട്ടുകള്‍ അടുത്ത മാസം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഫിഷ് മാർട്ടുകള്‍ വ്യാപമാക്കുന്നതോടൊപ്പം ഓണ്‍ലൈൻ വിപണന സംവിധാനവും വരുന്നതോടെ മത്സ്യവിപണിയില്‍ ഇടപെടല്‍ ശക്തമാക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് മത്സ്യഫെഡ്.