Fincat

മഹാരാജാസ് കോളജില്‍ വീണ്ടും ക്ലാസുകള്‍ തുടങ്ങി; ഹാജര്‍ 30 ശതമാനം മാത്രം


കൊച്ചി: വിദ്യാർഥി സംഘർഷങ്ങളെ തുടർന്ന് അടച്ചിട്ടിരുന്ന എറണാകുളം മഹാരാജാസ് കോളജില്‍ ബുധനാഴ്ച ക്ലാസുകള്‍ പുനരാരംഭിച്ചു.

എസ്.എഫ്.ഐ സമരം തുടരുന്നതിനിടെ തുറന്ന കോളജില്‍ വിദ്യാർഥികളുടെ ഹാജർ നില വളരെ കുറവായിരുന്നു. 30 ശതമാനത്തോളം പേർ മാത്രമാണ് കോളജിലെത്തിയത്. വടക്കൻ ജില്ലകളില്‍ നിന്നടക്കമുള്ള ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന വിദ്യാർഥികളില്‍ അധികവും തിരിച്ചെത്താതതാണ് ഹാജർനില കുറയാൻ കാരണമെന്ന് മറ്റു വിദ്യാർഥികള്‍ പറയുന്നു.

1 st paragraph

അതേസമയം, എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡന്റിനെ ആക്രമിച്ച വിദ്യാർഥികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്.എഫ്.ഐ കോളജില്‍ അനിശ്ചിതകാല സമരം ആരംഭിച്ചിട്ടുണ്ട്. സ്റ്റാഫ് അഡ്വൈസർ കെ.എം.നിസാമുദ്ദീനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റിയും പ്രതിഷേധം തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ 18നാണ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചത്. എസ്.എഫ്.ഐ, കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിെൻറ പശ്ചാത്തലത്തിലായിരുന്നു തീരുമാനം. മഹാരാജാസ് കോളജില്‍ എസ്‌.എഫ്.ഐ യൂനിറ്റ് സെക്രട്ടറി അബ്ദുല്‍ നാസിറിന് സംഘർഷത്തില്‍ കുത്തേറ്റു. ബുധനാഴ്ച അർധരാത്രിയോടെയാണ് സംഭവം. കാമ്ബസില്‍ നാടക പരിശീലനം നടക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഒരു സംഘം വിദ്യാർഥികളുമായി സംഘർഷമുണ്ടാകുയായിരുന്നു.

2nd paragraph