ഹൃദയാഘാതം; തിരുവനന്തപുരം സ്വദേശി സൗദിയില്‍ മരിച്ചു
ബുറൈദ: അസുഖബാധിതനായി ഉനൈസ കിങ് സഊദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മരിച്ചു.തിരുവനന്തപുരം കല്ലറ കാട്ടുംപുറം ഊറാൻകുഴി നവാസ് മൻസിലില്‍ നസീമിന്റെ മകൻ സമീറാണ് (31) ബുധനാഴ്ച രാത്രിമരിച്ചത്. ഒരുവർഷത്തിലധികമായി അല്‍ ഖസീമിലെത്തിയിട്ട്. അവിവാഹിതനാണ്. മാതാവ് : റഷീദ ബീവി. സഹോദരങ്ങള്‍ : നൗഷാദ് , നവാസ് (ഇരുവരും റിയാദ്).
വെള്ളിയാഴ്ച ജുമുഅ നമസ്കാരാനന്തരം മൃതദേഹം ഇവിടെ ഖബറടക്കും. രേഖകള്‍ ശരിപ്പെടുത്താൻ കെ.എം.സി.സി ഉനൈസ സെൻട്രല്‍ കമ്മിറ്റി രംഗത്തുണ്ട്.