Fincat

വസ്തു തര്‍ക്കം: വയോധിക ദമ്ബതികള്‍ക്ക് മഞ്ചേരിയില്‍ ബന്ധുവിന്‍റെ ക്രൂര മര്‍ദനം

മലപ്പുറം: വസ്തു തർക്കവുമായി ബന്ധപ്പെട്ട് വയോധിക ദമ്ബതികള്‍ക്ക് ബന്ധുവിന്‍റെ ക്രൂര മർദനം. മഞ്ചേരിയില്‍ കരാപറമ്ബ് സ്വദേശി ഉണ്ണി മുഹമ്മദ്, ഭാര്യ ഖദീജ എന്നിവർക്കാണ് മർദനമേറ്റത്.

1 st paragraph

വസ്തുവുമായി ബന്ധപ്പെട്ട് ദമ്ബതികളും ബന്ധുവും തമ്മില്‍ നേരത്തെ മുതല്‍ പ്രശ്നമുണ്ടായിരുന്നു. സ്ഥലത്ത് മണ്ണുമാന്തി യന്ത്രവുമായി എത്തി പ്രവൃത്തി നടക്കവെ ഉണ്ണി മുഹമ്മദ് തടയാൻ ശ്രമിച്ചതോടെയാണ് ബന്ധു ആക്രമിച്ചത്.

ഇരുമ്ബ് വടി കൊണ്ട് അടിച്ചും കല്ല് കൊണ്ട് കുത്തിയും ക്രൂര ആക്രമണമാണ് നടത്തിയത്. ബന്ധു യൂസുഫും മകനും ചേർന്നാണ് ആക്രമിച്ചതെന്നും മുളക് പൊടിയെറിഞ്ഞ ശേഷമായിരുന്നു മർദനമെന്നും ഉണ്ണി മുഹമ്മദ് പറഞ്ഞു.

2nd paragraph

തലക്കും കൈക്കും പരിക്കേറ്റ ദമ്ബതികള്‍ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ മഞ്ചേരി പൊലീസില്‍ പരാതി നല്‍കി. ഉണ്ണി മുഹമ്മദും കുടുംബവും തങ്ങളെ മർദിച്ചെന്ന് യൂസുഫ് ആരോപിക്കുന്നു.