Fincat

നവജാത ശിശുവിനെ കെട്ടിടത്തില്‍ നിന്ന് എറിഞ്ഞ സംഭവം; കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ച്‌ സ്വാതി മലിവാള്‍

ബംഗളൂരു: പി.എസ്. തിലക് നഗറില്‍ ഒരു വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ കെട്ടിടത്തില്‍ നിന്ന് എറിഞ്ഞ സംഭവത്തില്‍ കർണാടക മുഖ്യമന്തിക്ക് കത്തയച്ച്‌ സാമൂഹിക പ്രവർത്തകയും എം.പിയുമായ സ്വാതി മലിവാള്‍.നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അയച്ച കത്ത് സ്വാതി ‘എക്സില്‍’ പോസ്റ്റ് ചെയ്യുകയും ചെയ്തു.

1 st paragraph

സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച, പെണ്‍കുഞ്ഞിനെ കെട്ടിടത്തില്‍ നിന്ന് എറിയുന്ന വിഡിയോ ഹൃദയം തകർക്കുന്നതാണെന്നും ആശുപത്രിയില്‍വച്ച്‌ കുഞ്ഞ് മരണപ്പെട്ടെന്നും സ്വാതി കത്തില്‍ പറഞ്ഞു. സംഭവത്തില്‍ ഉടൻ എഫ്.ഐ.ആർ രേഖപ്പെടുത്തി കർശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിയോട് കത്തിലൂടെ സ്വാതി ആവശ്യപ്പെട്ടു.

ജനുവരി 23നാണ് കെട്ടിടങ്ങളുടെ ഇടയിലേക്ക് എറിഞ്ഞ നിലയില്‍ കുഞ്ഞിനെ പ്രദേശവാസികള്‍ കണ്ടെത്തിയത്. കുഞ്ഞ് മണിക്കൂറോളം അപകടസ്ഥലത്ത് കിടന്നു. കരച്ചില്‍ കേട്ടെത്തിയ പ്രദേശവാസികളാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

2nd paragraph

കുഞ്ഞിന്‍റെ ശരീരത്തില്‍ എലികളും നായകളും കടിച്ചതായി മെഡിക്കല്‍ പരിശോധന റിപ്പോർട്ടില്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി തിലക് നഗർ പൊലീസ് അറിയിച്ചു.