Fincat

ഈ അഞ്ച് ഇടങ്ങളിലെ നീര്‍ക്കെട്ട് ഫാറ്റി ലിവര്‍ രോഗത്തിന്‍റെ സൂചനയാകാം…

കരളിനെ ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും വ്യാപകമായ ഒന്നാണ് ഫാറ്റി ലിവര്‍ ഡിസീസ്. കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവര്‍ രോഗം.

1 st paragraph

ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്, നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് എന്നിങ്ങനെ രണ്ട് വിധത്തിലുള്ള രോഗങ്ങളുണ്ട്. മോശം ഭക്ഷണക്രമം, അമിതഭാരം, വ്യായാമക്കുറവ് എന്നിവ മൂലമാകാം രോഗ സാധ്യത കൂടുന്നത്.

പലരിലും ആദ്യഘട്ടത്തില്‍ ലക്ഷണങ്ങള്‍ കാണാറില്ല. ചില ഇടങ്ങളിലെ നീര്‍ക്കെട്ട് ഫാറ്റി ലിവര്‍ രോഗത്തിന്‍റെ സൂചനയാകാം എന്നാണ് അമേരിക്കയിലെ മയോ ക്ലിനിക്കിലെ വിദഗ്ധര്‍ പറയുന്നത്. അവ ഏതൊക്കെയാണെന്ന് നോക്കാം…

2nd paragraph

1. കാലുകള്‍
2. കണങ്കാല്‍
3. കാല്‍പാദങ്ങള്‍
4.വയര്‍
5. വിരലുകളുടെ അറ്റം

മറ്റ് ലക്ഷണങ്ങള്‍…

ചർമ്മത്തില്‍ മഞ്ഞനിറം, ചര്‍മ്മത്തില്‍ ചൊറിച്ചില്‍, പെട്ടെന്ന് മുറിവുണ്ടാകുക തുടങ്ങിയവയും ലക്ഷണങ്ങളാണ്. കൂടാതെ അടിവയറ്റിലെ വീക്കം, വീര്‍ത്ത വയര്‍, വയര്‍ വേദന, എന്നിവയാണ് ചിലരെ ബാധിക്കുന്ന ലക്ഷണങ്ങള്‍. അമിത ക്ഷീണം, ഒരു കാരണവുമില്ലാതെ ശരീരഭാരം കുറയുന്നത്, വിശപ്പില്ലായ്മ, മനംമറിച്ചില്‍, വയറിളക്കം, കാലില്‍ നീര് തുടങ്ങിയവയും ലക്ഷണങ്ങളാകാം.

ശ്രദ്ധിക്കുക: മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കണ്‍സള്‍ട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.