Fincat

ലോറി നൂറടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

ഗൂഡല്ലൂർ: നാടുകാണി-വഴിക്കടവ് ചുരത്തില്‍ തമിഴ്നാട് അതിർത്തി പൊട്ടുങ്ങല്‍ ഭാഗത്ത് നൂറടി താഴ്ചയിലേക്ക് ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു.

1 st paragraph

ചുങ്കത്തറ സ്വദേശി അനിലിനാണ് (40) പരിക്കേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ഒമ്ബത് മണിക്ക് ശേഷമായിരുന്നു അപകടം.

കർണാടകയില്‍ നിന്ന് തൃശൂരിലേക്ക് ബിരിയാണി അരി കയറ്റി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. വണ്ടി മറിഞ്ഞത് രാവിലെയാണ് നാട്ടുകാർ അറിഞ്ഞ് രക്ഷാപ്രവർത്തനം നടത്തിയത്. ലോറി പൂർണമായും തകർന്നിരുന്നു. ദേവാല പൊലീസ് സ്ഥലത്തെത്തി. കേടുപാടില്ലാത്ത അരിച്ചാക്കുകള്‍ റോഡിലേക്ക് ഞായറാഴ്ച വൈകുന്നേരത്തോടെ കയറ്റി.

2nd paragraph