Fincat

പിഞ്ചുകുഞ്ഞിനെ ലോട്ടറിക്കാരിയെ ഏല്‍പ്പിച്ച്‌ അമ്മ കടന്നുകളഞ്ഞു

പാലക്കാട് : പാലക്കാട് കൂട്ട്പാതയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച്‌ അമ്മ കടന്നുകളഞ്ഞു. രണ്ടുമാസം പ്രായമായ കുഞ്ഞിനെ ലോട്ടറി വില്‍പനക്കാരിക്ക് നല്‍കിയാണ് അമ്മ കടന്നു കളഞ്ഞത്.

1 st paragraph

കുഞ്ഞിനെ പൊലീസ് ഏറ്റെടുത്ത് മലമ്ബുഴ ആനന്ദ് ഭവനിലേക്ക് മാറ്റി. അസം സ്വദേശികളുടേതാണ് കുഞ്ഞെന്നാണ് വിവരം. അച്ഛൻ വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് കു‌ഞ്ഞിനെ മറ്റൊരാള്‍ക്ക് നല്‍കി അമ്മ കടന്നുകളഞ്ഞത്. ഇവരെ കണ്ടെത്താനായിട്ടില്ല.