Fincat

പാകിസ്താനില്‍ സ്ഫോടനം: ഇംറാൻ ഖാന്‍റെ പാര്‍ട്ടി പ്രവര്‍ത്തകരടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു

ബലൂചിസ്താൻ: പാകിസ്താനിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്‍റെ തഹ്‍രീകെ ഇൻസാഫ് (പി.ടി.ഐ) പാർട്ടിയിലെ പ്രവർത്തകരടക്കം നാലു പേർ കൊല്ലപ്പെട്ടു.ഏഴു പേർക്ക് പരിക്കേറ്റു.

1 st paragraph

ബലൂചിസ്താനിലെ സിബി ഏരിയയിലാണ് സ്ഫോടനം നടന്നത്. പരിക്കേറ്റവർ സിബിയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നും നില ഗുരുതരമാണെന്നും ഡോക്ടർമാർ അറിയിച്ചു.

ഇംറാൻ ഖാന് പ്രത്യേക കോടതി 10 വർഷം തടവ് വിധിച്ചതിന് പിന്നാലെ പ്രതിഷേധ റാലിക്ക് പി.ടി.ഐ ആഹ്വാനം ചെയ്തിരുന്നു. ഇതിനിടെയാണ് ബോംബ് സ്ഫോടനം ഉണ്ടായത്.

2nd paragraph

ഔദ്യോഗിക രേഖകള്‍ പരസ്യപ്പെടുത്തിയ സൈഫർ കേസിലാണ് ഇംറാൻ ഖാനും മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിക്കും പ്രത്യേക കോടതി 10 വർഷം തടവുശിക്ഷ വിധിച്ചത്.

2022 മാർച്ച്‌ 27ന് നടന്ന പാർട്ടി റാലിയില്‍ നയതന്ത്രരേഖയിലെ വിവരങ്ങള്‍ ഇംറാൻ വെളിപ്പെടുത്തിയെന്നതാണ് കേസ്. തന്‍റെ സർക്കാറിനെ താഴെയിറക്കാൻ അന്താരാഷ്ട്ര ഗൂഢാലോചന നടന്നു എന്നാരോപിച്ചാണ് ഇംറാൻ രേഖകള്‍ പുറത്തുവിട്ടത്.

കഴിഞ്ഞ വർഷം ആഗസ്റ്റില്‍ തോഷഖാന കേസില്‍ അഴിമതിക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് വർഷം തടവ് അനുഭവിക്കുകയാണ് ഇംറാൻ ഖാൻ.